ശാദി റഹ്മ 2016 നാളെ തുടങ്ങും
കാഞ്ഞങ്ങാട്: ആറങ്ങാടി അര്‍ഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാദി റഹ്മ പരിപാടിക്കു നാളെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങില്‍ നിര്‍ധനരായ ആറു യുവതികള്‍ക്കു വിവാഹ സഹായം നല്‍കും.
മതപ്രഭാഷണം,സാംസ്‌കാരിക സമ്മേളനം, മെഡിക്കല്‍ ക്യാംപ്, മഹല്ല് സംഗമം, യുവജന സംഗമം, പ്രവാസി സംഗമം, വനിതാ സംഗമം എന്നിവയും നടക്കും. നാളെ ഉച്ചക്ക് രണ്ടിനു സംഘാടക സമിതി മുഖ്യരക്ഷാധികാരി മെട്രോ മുഹമ്മദ്ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം നാലിനു പ്രവാസി സംഗമം യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. എ.പി ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുറസ്സാക്ക് തായലക്കണ്ടി പ്രവാസികളും നോര്‍ക്കയും എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. രാത്രി ഏഴിനു മതപ്രഭാഷണ പരമ്പര കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
29 നു രാവിലെ 10 നു വനിതാസംഗമം മഹാത്മാഗാന്ധി പ്രോ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിനു യുവജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു സാംസ്‌കാരിക സമ്മേളനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു സുവനീര്‍ പ്രകാശനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിക്കും. രാത്രി ഏഴിനു മതപ്രഭാഷണം നടക്കും.
30 നു രാവിലെ 10 നു മന്‍സൂര്‍ നഴ്‌സിംഗ് അക്കാദമിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കുഞ്ഞാമദ് പാലക്കി ഉദ്ഘാടനം ചെയ്യും. രണ്ടിനു മഹല്ല് സംഗമം നീലേശ്വരം ഖാളി മഹമൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
31 ന് രാവിലെ 10 നു ആസ്ഥാനമന്ദിര ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈകുന്നേരം നാലിനു വിവാഹ ധനസഹായ വിതരണം പാണക്കാട് സയ്യദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ശിഹാബ് തങ്ങള്‍ കാരുണ്യ ഭവന പ്രഖ്യാപനം മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല നടത്തും. ഭവന സഹായം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി വിതരണം നടത്തും. ചികിത്സാ സഹായം ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി വിതരണം ചെയ്യും. എം.ജി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും.
ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ അബ്ദുള്‍റഷീദ്, ജനറല്‍ കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍, രക്ഷാധികാരികളായ ബഷീര്‍ ആറങ്ങാടി, സി അബ്ദുല്ല ഹാജി, ടി റംസാന്‍, ബി.കെ യൂസഫ്ഹാജി, ടി മുഹമ്മദ്കുഞ്ഞി, എ.കെ മുഹമ്മദ്, കെ.ജി ബഷീര്‍, കെ.കെ ഖാദര്‍, സി.എച്ച് ഹമീദ്ഹാജി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."