കൊളത്തൂര്‍ കരിപ്പൂര്‍ വിമാനത്താവള റോഡ് ജങ്ഷന് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടച്ചു
കൊണ്ടോട്ടി: കൊണ്ടോട്ടി അങ്ങാടിക്കു പിറകേ കരിപ്പൂര്‍ വിമാനത്താവള റോഡ് കൊളത്തൂര്‍ ജങ്ഷനിലെ ട്രാഫിക് സിഗനല്‍ ലൈറ്റുകളും കണ്ണടച്ചു.രണ്ട് വര്‍ഷം മുമ്പു സ്ഥാപിച്ച കൊണ്ടോട്ടിയിലെ ട്രാഫിക് സംവിധാനം മാസങ്ങള്‍ക്കകം തന്നെ തകരാറിലായിരുന്നു. ഇതേ കാലയളവില്‍ കൊളത്തൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച ലൈറ്റുകളാണ് ഒരാഴ്ചയായി കണ്ണടച്ചത്. സിഗന്ല്‍ ലൈറ്റുകള്‍ അണഞ്ഞതും ട്രാഫിക് പൊലിസിന്റെ അഭാവവും മേഖലയില്‍ ഗതാഗതം താരുമാറാക്കിയിട്ടുണ്ട്.
പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കൊളത്തൂരില്‍ വിമാനത്താവള റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗ്നല്‍ കഴിഞ്ഞാഴ്ചയാണു തകരാറിലായത്. ജില്ലയില്‍ തന്നെ വാഹനപ്പെരുപ്പം ഏറെയുളള റോഡാണിത്.
2013-14ലെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സിഗ്നല്‍ ലൈറ്റുകളാണ് ഉപയോഗശൂന്യമായിരിക്കുന്നത്.11.97 ലക്ഷം രൂപ ചെലവിലാണു കൊണ്ടോട്ടി ടൗണ്‍,എയര്‍പോര്‍ട്ട് കൊളത്തൂര്‍ ജങ്ഷന്,കൊണ്ടോട്ടി 17 എന്നിവടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."