പരുമല പെരുന്നാളിന് കൊടിയേറി
മാന്നാര്‍: പരുമല പെരുന്നാളിന് കൊടിയേറി. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്താ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പള്ളിമുറ്റത്തെ കൊടിമരത്തിലും പള്ളിക്ക് പടിഞ്ഞാറുള്ള കൊടിമരത്തിലും കൊടിയേറ്റി. കൊടിയേറിയപ്പോള്‍ വിശ്വാസികള്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആകശത്തേക്ക് വെറ്റില പറത്തി.
ഇന്നലെ രാവിലെ 10-ന് പരുമലയിലെ മൂന്ന് ഭവനങ്ങളില്‍ നിന്ന് ആഘോഷപൂര്‍വ്വം കൊണ്ടുവന്ന കൊടി ഉച്ചയോടെ കബറിങ്കലില്‍ എത്തി. തുടര്‍ന്ന് നടന്ന ധൂപ പ്രാര്‍ത്ഥയ്ക്ക് ശേഷം കബറിങ്കലില്‍ സമര്‍പ്പിച്ച കൊടിയാണ് മൂന്ന് കൊടിമരങ്ങളിലായി ഉയര്‍ത്തിയത്. കൊടിയേറ്റിന് മുന്നോടിയായി പള്ളിയിലും കബറിങ്കലിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
രാവിലെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടന്നു.
വൈകിട്ട് സന്ധ്യാ നമസ്‌ക്കാരത്തിന് ശേഷം ഗാനശുശ്രൂക്ഷയും കണ്‍വന്‍ഷന്റെ ഉത്ഘാടനവും നടന്നു.രാത്രയില്‍ കബറിങ്‌ലില്‍ ധൂപ പ്രാര്‍ത്ഥന,#്ആശിര്‍വാദം,ശയന നമസ്‌ക്കാരം എന്നിവയോടെ കൊടിയേറ്റ് ദിനത്തിലെ പ്രധാന ചടങ്ങുകള്‍ സമാപിച്ചു.
ഇന്ന് രാവിലെ 7.30-ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും.10-ന് അഖിലമലങ്കര മര്‍ത്തമറിയം സമാജം സമ്മേളനവും ഉച്ചകഴിഞ്ഞ് 2.30-ന് പേട്രണ്‍സ് ഡേ സെലിബ്രേഷനും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."