HOME
DETAILS
MAL
എഴുപുന്ന ആശുപത്രി ജലസംഭരണി അപകടാവസ്ഥയില്‍
backup
October 26 2016 | 21:10 PM
എരമല്ലൂര്‍: എഴുപുന്ന സര്‍ക്കാര്‍ ആശുപത്രി വളപ്പിലെ ജലസംഭരണി അപകടാവസ്ഥയിലെ സ്ഥിതിയാണ്. ഏതു നിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്.
കാല്‍ നൂറ്റാണ്ടിനു മേല്‍ പഴക്കമുള്ള ജലസംഭരണിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.നിലവില്‍ ഉപയോഗശൂന്യമായ സംഭരണിയാണിത്. ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിന് ഈ ജലസംഭരണി തടസ്സമായിട്ടും പൊളിച്ചു നീക്കുന്ന കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. രോഗികള്‍ ആശുപത്രിയിലേക്ക് കടക്കുന്ന ഭാഗത്തു തന്നെയാണ് ജലസംഭരണി ഉയരക്കൂടുതലുള്ളതിനാല്‍ നിലം പതിച്ചാല്‍ ദുരന്തത്തിന് സംധ്യതയുണ്ട്. എഴുപുന്ന ഗ്രാമപഞ്ചായത്ത് മുന്‍കയ്യെടുത്ത് ജലസംഭരണി ഉടനെ പൊളിച്ചു നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."