പതിനാറുകാരന് എസ്.ഐയുടെ ക്രൂരമര്‍ദനം
കരുനാഗപ്പള്ളി: പിതാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ എത്തിയ പതിനാറ് വയസുകാരന് എസ്.ഐയുടെ ക്രൂര മര്‍ദനത്തിന് ഇരയായി. തഴവ കടത്തൂര്‍ കൊച്ചു വീട്ടില്‍ തെക്കതില്‍ അബ്ദുല്‍ മനാഫിന്റെ മകന് അജ്മല്‍ ഷായ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരുക്കേറ്റ അജ്മലിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ പ്രദേശത്ത് ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാത്രി വൈകി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടയില്‍ തന്റെ പിതാവിനെ മര്‍ദിക്കുന്നത് കണ്ട് അജ്മല്‍ സമീപത്തെ പള്ളിയില്‍ നിന്നും ഇറങ്ങിയെത്തി പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ സംഭവസ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി പ്രിന്‍സിപ്പള്‍ എസ്.ഐ എ ഗോപകുമാര്‍ ക്രൂരമായി മര്‍ദിച്ചതായും പുറത്ത് ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നുമാണ് പരാതി. സംഭവമറിഞ്ഞ് മനുഷ്യാവകാശ സംഘടനയായ സി.സി.ആര്.പി.സി ചെയര്‍മാനും സംഘവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലനെ സന്ദര്‍ശിച്ച് മൊഴി എടുക്കുകയും ബാലാവകാശ കമ്മിഷനിലും ഉന്നത പൊലിസ് അധികാരികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."