റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി
വടകര: അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ ആളുകളെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി.ഐ വടകരയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കെ.കെ രമ ഉദ്ഘാടനം ചെയ്തു. ആഗോളവല്‍ക്കരണ നയങ്ങളാണ് കേരളത്തിലെ റേഷന്‍ സംവിധാനത്തെ തകര്‍ത്തത്. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ആവശ്യമായ നയങ്ങള്‍ അടിയന്തരമായി നടപ്പാക്കി റേഷന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി പ്രകാശന്‍, കെ. ലിനീഷ് സംസാരിച്ചു.
കക്കട്ടില്‍: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാതെ റേഷന്‍ സംവിധാനം അട്ടിമറിച്ച ഇടത്, വലത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ റേഷന്‍കടകള്‍ക്ക് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. വി.പി ഷാജി അധ്യക്ഷനായി. നാണു പറമ്പത്ത് കുമാരന്‍, ലക്ഷ്മണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."