വിവിധ അക്രമസംഭവങ്ങളില്‍ എട്ടുപേര്‍ അറസ്റ്റില്‍
നാദാപുരം: കല്ലാച്ചിയില്‍ കഴിഞ്ഞമാസം യൂത്ത് ലീഗ് പ്രകടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബാങ്കിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസില്‍ രണ്ടു എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
വിഷ്ണുമംഗലത്തെതാഴെ കവുങ്ങുള്ളതില്‍ മുഹമ്മദ് സാലി (23), ചേലക്കാട്ടെ മണ്ണോടി ത്താഴക്കുനി റംഷിദ് (22), എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം കല്ലാച്ചി സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്ത കേസില്‍ ബാങ്ക് മാനേജരുടെ പരാതിയിലാണ് ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തത്.
നാദാപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തൂണേരിയില്‍ കൊല്ലപ്പെട്ട അസ്ലമിന്റെ വിലാപയാത്രക്കു ശേഷം വീടുകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ ആറു മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും ഇന്നലെ അറസ്റ്റ് ചെയ്തു. കോടഞ്ചേരിയിലെ കടയംകോട്ടുമ്മല്‍ അബ്ദുല്‍ വാഹിദ് (19), അക്കരോല്‍ ഇസ്മാഈല്‍ (51), കടയംകോട്ടുമ്മല്‍ സഹദ് (21), താഴെ പള്ളിപ്പൊയില്‍ മുഹമ്മദ് അഫ്നാസ് (19), വെള്ളച്ചാലില്‍ ആസിഫ് (19), മുടവന്തേരിയിലെ കരുവന്റവിട അബ്ദുല്ല (34) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആദ്യത്തെ നാലുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ആസിഫ്, അബ്ദുല്ല എന്നിവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."