കൃഷിയിടത്തില്‍ വിഷം: 14 മയിലുകള്‍ ചത്തു
മറയൂര്‍: കൃഷിയിടത്തില്‍ വച്ച വിഷം കഴിച്ച പതിനാല് മയിലുകള്‍ ചത്തു. മറയൂരിന്റെ അതിര്‍ത്തി ഗ്രാമമായ അമരാവതി വാളവാടി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് സംഭവം.
ചോളം കൃഷി ചെയ്യുന്നതിനായി വിത്തുവിതച്ചിരുന്ന പാടത്തു പതിനാല് മയിലുകള്‍ ചത്തുകിടക്കുന്നതിനായി വിവരം ലഭിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കൃഷിയിടത്തില്‍ വിഷം വച്ച കര്‍ഷകനായ വാളവാടി ഗ്രാമത്തിലെ വിജയശേഖറിന് (50) എതിരെ കേസെടുത്തു. കൃഷിയിടത്തില്‍ ചത്തനിലയില്‍ കണ്ട മയിലുകളെ അമരാവതി റേഞ്ച് ഓഫിസര്‍ കുറിച്ചി കോട്ട മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തി വിഷം ഉള്ളില്‍ ചെന്നാണ് ചത്തതെന്നു സ്ഥിരീകരിച്ചു.
ചോളം, കരിമ്പ് പോലുള്ള കൃഷിയിറക്കുമ്പോള്‍ സമീപത്തെ അമരാവതി റിസര്‍വ് വനത്തില്‍നിന്നു മയിലുകള്‍ കൂട്ടമായി എത്തി നാമ്പുകള്‍ കൊത്തി തിന്നുന്നത് പതിവാണ്. അടുത്തിടയായി നൂറോളം മയിലുകളാണ് ഇത്തരത്തില്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് കര്ഷകന് കൃഷിസ്ഥലത്തു വിഷം വയ്ക്കാന്‍ തയാറായതെന്നു കരുതുന്നു. വനം വകുപ്പ് കേസെടുത്തതിനെ തുടര്‍ന്നു വിജയശേഖര്‍ ഒളിവില്‍ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."