പയറുവര്‍ഗ വിളകളെക്കുറിച്ച് സെമിനാര്‍
കല്ലമ്പലം: മണമ്പൂര്‍ പഞ്ചായത്തിന്റെയും മണമ്പൂര്‍ കൃഷിഭവന്റെയും കടുവാപ്പള്ളി കെ.ടി.സി.ടി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പയറുവിളകള്‍ മണ്ണിനും ആരോഗ്യത്തിനും എന്ന വിഷയത്തില്‍ സെമിനാറും ബോധവല്‍ക്കരണ ക്ലാസും പ്രോജക്ട് രൂപീകരണവും നടത്തി.
മണമ്പൂര്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന പരിപാടി വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും കെ.ടി.സി.ടി ചെയര്‍മാനുമായ പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു. മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍ അധ്യക്ഷനായി.
ഡോ. പി.എം ആദര്‍ശ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സജു, മുരളി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കു നേതൃത്വം നല്കി. ചടങ്ങിനോടനുബന്ധിച്ചു നടന്ന ഗ്രോബാഗ് നിര്‍മാണം എസ്. സജ്ന ഉദ്ഘാടനം ചെയ്തു. മണമ്പൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച മണ്ണിന്റെ ഗുണനിലവാര പരിശോധനാഫലവും പയറുവിളകളെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ടും കെ.ടി.സി.ടി സ്കൂള്‍ വിദ്യാര്‍ഥികളായ ഫാത്തിമ, നജ്ല എന്നിവര്‍ അവതരിപ്പിച്ചു. പച്ചക്കറി വിത്ത് വിതരണം കെ.ടി.സി.ടി സ്കൂള്‍ ചെയര്മാന് എം.എസ് ഷെഫീര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രശോഭനാ വിക്രമന്, വലിയവിള സമീര്‍, ലിസി വി. തമ്പി, ആര്.എസ് രഞ്ജിനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."