പ്രതിസന്ധി ട്വിറ്ററിലും; ജീവനക്കാരെ പിരിച്ചുവിടുന്നു
ലണ്ടന്‍: പ്രമുഖ സോഷ്യല്‍മീഡിയ നെറ്റ്വര്ക്കായ ട്വിറ്ററിലും സാമ്പത്തിക പ്രതിസന്ധി. ഒന്‍പതു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ട്വിറ്റര്‍.
ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍നിന്നുള്ള മത്സരങ്ങള്ക്കുമുന്നില് ട്വിറ്ററിനു പിടിച്ചുനില്ക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭവും കുറഞ്ഞതോടെ ചെലവുചുരുക്കലിനായാണ് ട്വിറ്റര്‍ കടുത്ത നടപടികളിലേക്കുനീങ്ങുന്നത്.
ഓഹരി വില്പനയിലൂടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജീവനക്കാരില്‍ ഒന്‍പതു ശതമാനം പേരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. സഹസ്ഥാപകനായ ജാക്ക് ഡോര്‍സെ സി.ഇ.ഒയുടെ ചുമതലയേറ്റപ്പോള്‍തന്നെ ലേഓഫിനുള്ള നീക്കം നടത്തിയിരുന്നു. ഗൂഗിള്‍, വാള്‍ട്ട് ഡിസ്നി ഗ്രൂപ്പ്, മൈക്രോസോഫ്റ്റ് എന്നിവ ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന അഭ്യൂഹം പരന്നെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല.
കഴിഞ്ഞ ആഴ്ച ട്വിറ്ററിനുനേരെയുണ്ടായ സൈബര്‍ ആക്രമണവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."