തൃത്താലമേഖലയില്‍ സജീവമായി എഴുത്തുലോട്ടറി
കൂറ്റനാട്: തൃത്താല മേഖലയില്‍ സജീവമായി കൊണ്ടിരിക്കുന്ന എഴുത്തു ലോട്ടറിക്ക് കടിഞ്ഞാണിടാന്‍ അധികാരികള്‍ക്കാവുന്നില്ല. കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ചുവടുപിടിച്ചു കേരളമൊട്ടാകെ നടത്തി കൊണ്ടിരിക്കുന്ന മൂന്നക്ക നമ്പര്‍ ലോട്ടറി കച്ചവടം തൃത്താല മേഖലയില്‍ തളച്ചു വളരുകയാണ്. ദിവസവും നറുക്കടുക്കുന്ന കേരള ലോട്ടറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ മുന്നക്കത്തിനാണ് സമ്മാനം നല്‍കുന്നത്. ലോട്ടറിയെടുക്കുന്ന ആള്‍ക്ക് അയാള്‍ പറയുന്ന സംഖ്യ ഏജന്റ് ഒരു തുണ്ട് പേപ്പറില്‍ എഴുതി കൊടുക്കും 50 രുപ മുതല്‍മുകളിലേക്ക്എത്ര രൂപയ്ക്ക് വേണമെങ്കിലും എഴുതി നല്‍കും. എഴുതി കൊടുത്ത നമ്പര്‍ വീണാല്‍ 50 രൂപയ്ക്ക് എഴുതിയ വന് 2500 രൂപ പ്രൈസ് അടിക്കും. 500 രൂപയ്ക്ക് എഴുതിയതെങ്കില്‍ 2,50,000 രൂപയാണ് പ്രൈസ്.
തൃത്താല, ആലുര്‍ ,കക്കാട്ടിരി, പടിഞ്ഞാറങ്ങാടി, ആനക്കര, കൂറ്റനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ലോട്ടറി വില്‍പ്പന സജീവമായി നടക്കുന്നുണ്ട്. പടിഞ്ഞാറങ്ങാടിയിലും ആനക്കരയിലുമാണ് ഇതിന്റെ സബ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഇതിന്റെ പ്രധാന കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്. നെറ്റില്‍ ഫലം പ്രക്യാപിച്ച ഉടന്‍ തന്നെ താഴെക്കിടയിലുള്ള ഏജന്റുമാര്‍ക്ക് അതിന്റെ മെസേജ് ലഭിക്കും. ലോട്ടറി എഴുതി നല്‍കുന്ന ഏജന്റിന് 50 രൂപയ്ക്ക് രണ്ടു രൂപയാണ് കമ്മിഷന്‍ ലഭിക്കുന്നത്.
25000 രൂപ പ്രൈസ് അടിക്കുന്നവന് കമ്മിഷന് കഴിച്ച് 23000 രൂപയാണ് ഏജന്റ് നല്‍കുക. സബ് ഏജന്റില്‍ നിന്നും 2500 രൂപ വേറെയും ലഭിക്കും ഇതാണ് ഏജന്റുമാരെ എഴുത്തു ലോട്ടറിയിലേക്ക് പ്രേരിപ്പിക്കുന്നത്. സാധാരണക്കാരായ ആളുകളാണ് എഴുത്തു ലോട്ടറിയുടെ പ്രധാന ഇരകള്‍.ദിനംപ്രതി ലക്ഷക്കണക്കിനു രൂപയാണ് തൃത്താല മേഖലയില്‍ നിന്നും ലോട്ടറിമാഫിയ സംഘം കൈക്കലാക്കുന്നത്. മൂന്നക്കലോട്ടറിയുടെ താഴെക്കിടയിലുള്ള ഏജന്റുമാരുടെ കയ്യില്‍ ഒരു പേനയും വെള്ള പേപ്പറും അല്ലാതെ മറ്റു യാതൊരു തെളിവുകളും ഇല്ലാത്തതിനാല്‍ എഴുത്തു ലോട്ടറി ക്കാര്‍ക്കെതിരേ അധികാരികള്‍ക്കു ഒരു നടപടിയും എടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."