മൊകേരി രാജീവ് ഗാന്ധി, കൂത്തുപറമ്പ് ഗവ.എച്ച്.എസ്.എസ് ചാംപ്യന്മാര്‍
പാനൂര്‍: ഉപജില്ലാ ശാസ്ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ, ഐടി മേളകളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ ചാംപ്യന്‍മാരായി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളകളിലും രാജീവ് ഗാന്ധി സ്‌കൂള്‍ തന്നെയാണ് ചാംപ്യന്മാരായത്. സാമൂഹ്യ ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ കൊളവല്ലൂര്‍ എല്‍.പി, കൂരാറ എല്‍.പി എന്നിവര്‍ ഒന്നാം സ്ഥാനവും വിളക്കോട്ടൂര്‍ എല്‍.പി, വിജ്ഞാനോദയം എല്‍.പി എന്നിവര്‍ രണ്ടണ്ടാം സ്ഥാനവും പങ്കിട്ടു.
യു.പി യില്‍ കൊളവല്ലൂര്‍ യു.പി ഒന്നും ഗുരുദേവ സ്മാരക യു.പി, പാനൂര്‍ യു.പി എന്നിവര്‍ രണ്ടും ടി.പി.ജി.എം യു.പി മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്.എസില്‍ രാജീവ് ഗാന്ധി ഒന്നും പി.ആര്‍.എം കൊളവല്ലൂര്‍ രണ്ടണ്ടും പി.ആര്‍.എം പാനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്.എസ്.എസില്‍ പി.ആര്‍.എം പാനൂര്‍ ഒന്നും പി.ആര്‍.എം പാനൂര്‍ രണ്ടണ്ടും രാജീവ് ഗാന്ധി മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രവൃത്തി പരിചയമേളയില്‍ എല്‍.പി വിഭാഗത്തില്‍ എലാങ്കോട് സെന്‍ട്രല്‍ എല്‍.പി ഒന്നും ഇരഞ്ഞിക്കുളങ്ങര എല്‍.പി രണ്ടണ്ടും ഗുരുദേവ സ്മാരക യു.പി മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പിയില്‍ പാലത്തായി യു.പി ഒന്നും ഗുരുദേവ സ്മാരക യു.പി രണ്ടണ്ടും മൊകേരി ഈസ്റ്റ് യു.പി മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്.എസില്‍ രാജീവ് ഗാന്ധി ഒന്നും പി.ആര്‍.എം പാനൂര്‍ രണ്ടണ്ടും പി.ആര്‍.എം കൊളവല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്.എസ്.എസില്‍ രാജീവ് ഗാന്ധി ഒന്നും പി.ആര്‍.എം കൊളവല്ലൂര്‍ രണ്ടണ്ടും പി.ആര്‍.എം പാനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ എം.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ മൂസ അധ്യക്ഷനായി. എ.ഇ.ഒ സുനില്‍ കുമാര്‍ സമ്മാനം വിതരണം ചെയ്തു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ലാ ശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൂത്തുപറമ്പ് ഗവ.എച്ച്.എസ്.എസ് ഓവറോള്‍ ചാംപ്യന്മാരായി. ശാസ്ത്രഗണിത, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളിലെല്ലാം സ്‌കൂള്‍ മുന്നിലെത്തി. സമാപന സമ്മേളനം കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ എം.പി മറിയം ബീബി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ ബാഹുലേയന്‍ അധ്യക്ഷനായി. എ.ഇ.ഒ സി ഉഷ സമ്മാനദാനം നിര്‍വഹിച്ചു. എന്‍.കെ ശ്രീനിവാസന്‍, ഒ ഗംഗാധരന്‍, സി പ്രമീള കുമാരി, ടി സുപ്രിയ, രാമചന്ദ്ര വാര്യര്‍, കെ.വി ഷനീപ്, അര്‍ച്ചിത് രമേശ്, സി.കെ സുരേന്ദ്രന്‍, എന്‍.കെ രാജേഷ് സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയവര്‍: ചിറ്റാരിപ്പറമ്പ് ഗവ.എച്ച്.എസ്.എസ്(ഐടി മേള), റാണി ജയ് എച്ച്.എസ്.എസ്(സാമൂഹ്യ ശാസ്ത്ര മേള), കോളയാട് സെന്റ് കൊര്‍ണേലിയസ് എച്ച്.എസ്.എസ്(പ്രവൃത്തി പരിചയമേള).
തലശ്ശേരി : കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം കവി പ്രൊഫ.വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി സാജിത അധ്യക്ഷയായി. പി.ടി.എ പ്രസിഡണ്ട് കെ.പി സുനില്‍, വൈസ് പ്രസിഡണ്ട് മുനവര്‍ അഹമ്മദ്, സി.കെ സമീര്‍, എ.പി സുധ, സത്യന്‍ താറ്റ്യോട്ട്, സെബാസ്റ്റിയന്‍ ടി.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."