മീനങ്ങാടി അങ്കണവാടി കെട്ടിടം പുതുക്കി പണിയും
കല്‍പ്പറ്റ: അപകടാവസ്ഥയിലുള്ള മീനങ്ങാടി അങ്കണവാടി കെട്ടിടം പുതുക്കി നിര്‍മിക്കുന്നതിനായി ഏഴു ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വയനാട് സി.ഡബ്ല്യൂ.സിയെ അറിയിച്ചു.
കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയായി വിള്ളലുള്ള ചുമരുകളും ചോര്‍ന്നൊലിക്കുന്ന മേല്കൂരയുമായി നിലവിലുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് വയനാട് സി.ഡബ്ല്യൂ.സി സ്വമേധയാ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ പശ്ചാതലത്തിലാണ് നടപടി.
കെട്ടിട നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും സി.ഡബ്ല്യൂ.സിയെ മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കണിയാമ്പറ്റയില്‍ നടന്ന സി.ഡബ്ല്യൂ.സിയുടെ സിറ്റിങില്‍ ചെയര്മാന് അഡ്വ. ഫ.തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി ലക്ഷ്മണന്, ഡോ.ബെറ്റി ജോസ്, അഡ്വ. ബാലസുബ്രമണ്യന്, റ്റി.ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു. സി.ഡബ്ല്യൂ.സി നിര്‍ദേശം ലഭിച്ച് ഒരു മാസത്തിനകം ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച പഞ്ചായത്ത് അധികൃതരെ കമ്മിറ്റി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."