ഡി.എം വിംസിന് ഇ.എസ്.ഐയുടെ സമ്പൂര്‍ണ അംഗീകാരം
കല്‍പ്പറ്റ: ഡി.എം വിംസ് മെഡിക്കല്‍ കോളജിന് ഇ.എസ്.ഐയുടെ സമ്പൂര്‍ണ അംഗീകാരം ലഭിച്ചതായി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ കെ ദേവാനന്ദ്, സൂപ്രണ്ട് ഡോ. മനോജ് നാരായണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ ആദ്യമായാണ് ഒരു ആശുപത്രിയ്ക്ക് ഇ.എസ്.ഐയുടെ സമ്പൂര്‍ണ അംഗീകാരം ലഭിക്കുന്നത്. സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുവാനായി കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്കീം(ഇ.എസ്.ഐ). തൊഴില്‍മേഖലകളില്‍ നിന്നുമുണ്ടാകുന്ന സ്ഥായിയായതോ, താല്കാലികമായതോ ആയ അപകടങ്ങള്‍ സംഭവിച്ചവര്‍ക്കും സ്ഥിരമായി അസുഖമുള്ളവര്‍ക്കും ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവരുന്നവര്ക്കും സൗജന്യ ചികിത്സാനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്ണസംരക്ഷണമാണ് ഇ.എസ്.ഐ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്. ഇതിന് പുറമെ അത്യാഹിത വിഭാഗത്തിലെയോ ജനറല്സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെയോ ചികിത്സകള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് ഇ.എസ്.ഐയുടെ ആനുകൂല്യം ഡി.എം വിംസില്‍ ലഭ്യമാകും.
ഗവണ്മെന്റ് പദ്ധതികള്‍ക്ക് പുറമെ 'വിംസ്സൗഖ്യം' എന്ന പേരില്‍ ഒരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വാര്‍ഡുകളില്‍ സര്‍ജറി, പരിശോധനകള്‍, മരുന്നുകള്‍ തുടങ്ങിയവയും ചികിത്സയും സൗജന്യമായി നല്കുന്ന പദ്ധതിയാണ് വിംസ് സൗഖ്യം. റേഷന്‍ കാര്‍ഡോ, പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന രേഖകളോ ആയി ആശുപത്രിയില്‍ സമീപിക്കുന്ന എല്ലാവര്ക്കും ഈ സേവനം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."