ഈസ്റ്റ് ജില്ലയില്‍ നിന്ന് ഏഴായിരം മദ്റസാ അധ്യാപകര്‍
മലപ്പുറം: നവംബര്‍ നാലിനു മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നും ഏഴായിരം മദ്റസാധ്യാപകരെ അണിനിരത്താന്‍ സമസ്ത കേരള ജംഇയ്യ്ത്തുല് മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എടവണ്ണപ്പാറ, കൊണ്ടേണ്ടാട്ടി, മഞ്ചേരി, നിലമ്പൂര്‍, വണ്ടണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം എന്നീ എട്ടു മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈസ്റ്റ് ജില്ല. ഈസ്റ്റ് ജില്ലയിലെ എഴുപതു റെയ്ഞ്ചുകളിലും സമസ്തയുടെ 1289 അംഗീകൃത മദ്റസകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്റസാധ്യാപകര്‍ സജീവമായി കര്‍മ രംഗത്തിറങ്ങും. സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.ഹസന് മുസ്്ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.ടി ഹുസൈന് കുട്ടി മൗലവി, എം.എ റഹ്്മാന്‍ മൗലവി, ശമീര്‍ ഫൈസി ഒടമല, മുഹമ്മദലി മുസ്്ലിയാര്‍ ആനക്കയം, അമാനുല്ല ദാരിമി, ഷൗഖത്ത് അസ്്ലമി, ഹംസ മുസ്്ലിയാര്‍ കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.
സമസ്ത കോഡിനേഷന്‍ കമ്മറ്റിയുടെ കീഴില്‍ നാലിനു വൈകുന്നേരം നടക്കുന്ന റാലിയില്‍ ഒരുലക്ഷം പേരാണു പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."