മദ്യനയം അട്ടിമറിക്കുന്നവര്‍ കുടുംബസമാധാനം തകിടം മറിക്കുന്നവര്‍: ഇയ്യച്ചേരി
കോട്ടക്കല്‍: കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കുന്നവര്‍ കുടുംബസമാധാനം തകിടം മറിക്കുന്നവരാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്. ജില്ലാ മദ്യനിരോധന സമിതി കോട്ടക്കലില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 15 ലക്ഷം ഒപ്പു ശേഖരണം നല്‍കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും രണ്ടു ലക്ഷം പേര് ഒപ്പിട്ട ഹരജി സംസ്ഥാനകമ്മിറ്റിയെ ഏല്പിച്ചു. ജില്ലാ മദ്യനിരോധന സമിതി പ്രസിഡന്റ് അഡ്വ. സുജാത എസ് വര്‍മ്മ അധ്യക്ഷയായി. സംസ്ഥാന വൈസ്പ്രസിഡന്റ് ഖദീജ നര്‍ഗീസ്, എം അബ്ദുല്‍ മജീദ്, ടി.വി മുംതാസ്, പി അബ്ദുല്‍ ജബ്ബാര്‍, യു വേലായുധന് നായര്‍, കെ കൃഷ്ണ ടീച്ചര്‍, റാഫി നിലമ്പൂര്‍, മുകുന്ദന് എം, ഖാസിം മൗലവി, സഹീര്‍ താനൂര്‍, കെ കുഞ്ഞിമുഹമ്മദ്, ഇ.ടി മനോജ് സംസാരിച്ചു. സ്വാതന്ത്രസമരസേനാനിയും മദ്യനിരോധന സമിതി നേതാവുമായിരുന്ന ഇ നാരായണന് പിള്ളയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."