നാളികേര കര്‍ഷകസമിതി കൃഷിവകുപ്പ് മന്ത്രിക്ക് 10,000 കത്തുകള്‍ അയക്കും
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരും കേരഫെഡും സംയുക്തമായി കൃഷിഭവന്‍ മുഖേന പച്ചത്തേങ്ങ സംഭരിച്ച വകയില്‍ ലഭിക്കാനുള്ള സംഖ്യ ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൃഷിവകുപ്പ് മന്ത്രിക്ക് 10,000 കത്തുകളയക്കാന്‍ നാളികേര കര്‍ഷകസമിതി തീരുമാനിച്ചു.
ജില്ലാതല കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 10നു പേരാമ്പ്ര ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണയും കത്തയക്കല്‍ ജില്ലാതല ഉദ്ഘാടനവും നടത്തും.
പേരാമ്പ്രയില്‍ ചേര്‍ന്ന യോഗം കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുന്നോത്ത് രാഘവന്‍ അധ്യക്ഷനായി.
സന്തോഷ് പെരവച്ചേരി, പി. ശങ്കരന്‍, എം. കുഞ്ഞിരാമനുണ്ണി, കെ. വിജയന്‍, കെ.എം ശ്രീധരന്‍, സുനില്‍ കുമാര്‍, ശശി കിഴക്കന്‍ പേരാമ്പ്ര, പി. അബ്ദുല്ല, സുനില്‍ കുമാര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പനോട്ട് അബൂബക്കര്‍ (ചെയര്‍മാന്‍), എം. കുഞ്ഞിരാമനുണ്ണി (ജനറല്‍ കണ്‍വീനര്‍), പി. അബ്ദുല്ല, കെ.എം ശ്രീധരന്‍, സി. വനജ
(വൈസ് ചെയര്‍മാന്‍മാര്‍), പി. ശങ്കരന്‍, കുന്നോത്ത് രാഘവന്‍, സന്തോഷ് പെരവച്ചേരി (കണ്‍വീനര്‍മാര്‍).
കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്
പരുക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."