ചൈല്‍ഡ് സെന്ററിന് ഷണ്മുഖദാസിന്റെ പേര് നല്‍കും
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന പുറക്കാട്ടിരി ചൈല്‍ഡ് ആന്റ് അഡോളസന്റ് കെയര്‍ സെന്ററിന് മുന്‍ മന്ത്രി എ.സി ഷണ്മുഖദാസിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
നവംബര്‍ 13ന് സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് നടക്കുന്ന വിഭവ സമാഹരണം മുഴുവന്‍ ജനങ്ങളുടയും പങ്കാളിത്തത്തോടെ വന്‍ വിജയമാക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍മാര്‍ മേല്‍നോട്ടം വഹിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്,പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ പി.കെ സജിത,ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സുജാത മനക്കല്,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ജി ജോര്‍ജ് മാസ്റ്റര്‍, സെക്രട്ടറി ടി. പാര്‍ത്ഥസാരഥി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."