HOME
DETAILS
MAL
കേള്‍വിയുടെ ലോകം തിരിച്ചുപിടിച്ചവരുടെ സംഗമം നാളെ കോഴിക്കോട്ട്
backup
October 28 2016 | 01:10 AM
പള്ളിക്കല്‍: അന്യമായ കേള്‍വിയുടെ ലോകം തിരിച്ചുപിടിച്ചവര്‍ നാളെ കോഴിക്കോട്ട് ഒത്തുചേരും. കോക്ലിയാര്‍ ഇംപ്ലാന്റേഷന് എന്ന ശസ്ത്രക്രിയയിലൂടെ ശബ്ദവും സംസാരവും തിരിച്ചുപിടിച്ച ഒരു കൂട്ടം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഒത്തു ചേരുന്നത്. നാളെ 1.30 ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ ഒത്തുചേരും. കേരള സാമൂഹ്യ സുരക്ഷാ മിഷന് മുന്‍ ഡയറക്ടര്‍ ഡോ. ടി പി അഷ്റഫ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍,സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ഇംപ്ലാന്റ് ചെയ്ത മുഴുവന്‍ കുട്ടികളും ആലപ്പുഴയില്‍ ഒത്തു ചേരുന്നതിന്റെ മുന്നോടിയായാണ് കോഴിക്കോട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."