HOME
DETAILS
MAL
ഭൂമി ഏറ്റെടുക്കല്‍: നഷ്ടപരിഹാരം കുറഞ്ഞവര്‍ക്ക് കോടതിയെ സമീപിക്കാം
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: പ്രൊജക്ടുകള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ഭൂമിക്ക് ന്യായവില തീരുമാനിച്ച് ഉത്തരവിറക്കിയത് 2010 ജനുവരി നാലിനാണ്. അതനുസരിച്ച് വസ്തുവിനുള്ള കമ്പോളവില നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്.
നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. വിലകുറച്ച് ആധാരം നടത്തിയിട്ടുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം കുറഞ്ഞുപോകുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. ഭൂമിയേറ്റെടുക്കുന്നത് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള വിലയെ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."