HOME
DETAILS
MAL
ശുഭപ്രതീക്ഷയുമായി ജയലളിതയും കരുണാനിധിയും
backup
May 16 2016 | 11:05 AM
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ചെന്നൈ സ്‌റ്റെല്ല മാരിസ് കോളജില്‍ വോട്ടുരേഖപ്പെടുത്തി. എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അവര്‍ പ്രത്യാശപ്രകടിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞാല്‍ ജനവിധി അറിയാം. കാത്തിരിക്കുന്നു-അവര്‍ പറഞ്ഞു. തോഴി ശശികലയ്‌ക്കൊപ്പമാണ് ജയലളിത വോട്ടുചെയ്യാന്‍ എത്തിയത്.
ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഗോപാലപുരത്ത് വോട്ടുരേഖപ്പെടുത്തി.
ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട് ഭരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് പേടിയില്ല, എല്ലാം പോസിറ്റീവ് ആണ്. വോട്ടിംഗ് ശതമാനം കൂടുന്നത് ഡി.എം.കെക്ക് അനുകൂലമാണ്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."