നജീബിന്റെ തിരോധാനം: ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് ഇന്നു വിദ്യാര്‍ഥികളുടെ മാര്‍ച്ച്
ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കാത്തതിനെതിരേ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു.
അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് ഇന്നു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.
ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കാന്‍ പൊലിസിനായില്ലെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
നജീബിനെ ആക്രമിച്ചവരില്‍ ജെഎന്‍യുവില്‍ ഇല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നെന്നും ഇതാരാണെന്നു കണ്ടെത്താന്‍ പൊലിസിനായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
നജീബിനെ കണ്ടെത്താന്‍ സര്‍വകലാശാലയിലും പരിസരത്തും തിരച്ചില്‍ നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."