HOME
DETAILS

തെരഞ്ഞെടുപ്പില്‍ മതം പരാമര്‍ശിക്കുന്നത് നിരോധിക്കാനാവില്ല: സുപ്രിംകോടതി

  
backup
October 28, 2016 | 3:00 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗങ്ങളില്‍ നിന്ന് മതങ്ങളെ പരാമര്‍ശിക്കുന്നത് പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി. രാഷ്ട്രീയ പ്രസംഗങ്ങളില്‍ പറയാവുന്നത്, പറയാനാവാത്തത് എന്നിങ്ങനെ വേര്‍തിരിച്ച് പട്ടിക തയാറാക്കാന്‍ സാധ്യമല്ലെന്നും പകരം അതിന്റെ സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണു വേണ്ടതെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു. 1995ലെ ഹിന്ദുത്വം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ സുപ്രിം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ പ്രസംഗങ്ങളില്‍ മതം പറയാന്‍ പാടില്ലെന്ന് ടീസ്ത സെതല്‍വാദിനു വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മതം രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണോ വേണ്ടയോ എന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചുള്ള വര വരയ്ക്കാന്‍ പ്രയാസമാണെങ്കിലും മതേതരത്വം മുന്‍നിര്‍ത്തി അത്തരമൊരു വര അനിവാര്യമാണെന്ന് ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. മതത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിയോ അയാളുടെ പ്രതിനിധിയോ വോട്ടുചോദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിന്റെ ലംഘനമാണോ അല്ലയോ എന്ന കാര്യം മാത്രമാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നതെന്ന് കോടതി ആവര്‍ത്തിച്ചു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പ്രസംഗത്തില്‍ മതംപറയാമോ എന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നേയില്ലെന്നും കോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  21 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  21 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  21 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  21 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  21 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  21 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  21 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  21 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  21 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  21 days ago