അവിശ്വസിക്കാം . . . ....
പാമ്പുകളും അന്ധവിശ്വാസങ്ങളും
പാമ്പുകള്‍ ശത്രുവിനെ ഓര്‍മ്മിച്ചുവച്ച് പ്രതികാരം ചെയ്യുംഇങ്ങനെയൊരു കെട്ടുകഥ പലരും കേട്ടിരിക്കും സത്യത്തില്‍ പാമ്പുകള്‍ക്ക് അത്തരമൊരു പ്രതികാര ബുദ്ധിയൊന്നുമില്ല.ഒരിക്കല്‍ നമ്മള്‍ നോവിച്ചു വിട്ട പാമ്പിന് ചിലപ്പോള്‍ ശാരീരികമായി പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ആ പ്രദേശത്ത് തന്നെ കാണും പ്രസ്തുത പാമ്പിനെ വീണ്ടും കാണുന്ന വ്യക്തി ചിന്തിക്കുക പാമ്പ് പ്രതികാരം ചെയ്യാന്‍ വന്നതാണെന്നായിരിക്കും കടിച്ച പാമ്പിനെതിരിച്ചു കടിച്ചാല്‍ വിഷമേല്‍ക്കില്ല എന്നൊരു വിശ്വാസം പലര്‍ക്കുമിടയിലുണ്ട് അങ്ങനെ തിരിച്ചു കടിച്ചവരെ പാമ്പ് പല മടങ്ങ് കടിച്ചെന്നു വരും പാമ്പ് മാണിക്യം സൂക്ഷിക്കുമെന്ന വിശ്വാസത്തിലും കാര്യമില്ല.
പാമ്പാട്ടിയുടെ മകുടിയുടെ ശബ്ദം കേട്ടാല്‍ നൃത്തം വെക്കുന്ന പാമ്പുകളെ കണ്ടിട്ടില്ലേ യഥാര്‍ത്ഥ്യത്തില്‍ പാമ്പുകള്‍ ആട്ടം നടത്തുന്നത് മകുടിയുടെ ചലനം കണ്ടിട്ടാണ് അല്ലാതെ ശബ്ദം കേട്ടിട്ടല്ല.അവ ശബ്ദം തിരിച്ചറിയുന്നത് ചര്‍മ്മമുപയോഗിച്ചാണ്.
കാന്‍സറും സ്രാവും
സ്രാവുകള്‍ക്ക് ക്യാന്‍സര്‍ ബാധിക്കില്ലെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത് .ഇവയുടെ ശരീരത്തില്‍ നിന്നും ഇതിന് കാരണമായ വസ്തുക്കളെ വേര്‍തിരിച്ചെടുത്ത് ക്യാന്‍സറിനെതിരേയുള്ള മരുന്ന് നിര്‍മ്മിക്കുവാനുള്ള ശ്രമവും നടന്നിരുന്നു.
സ്രാവിന്റെ രക്തത്തിലെ ശക്തമായ ആന്റിബോഡി പല രോഗങ്ങളേയും ചെറുത്ത് തോല്‍പ്പിക്കാന്‍ ശേഷിയുള്ളവയാണ്. മാരകമായ മുറിവ് പോലും നിശ്ലേഷം മാറുകയും പഴുപ്പ് ബാധിക്കാതിരിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ഇവയുടെ കഴിവ് ചര്‍ച്ചാവിഷയമായതോടെ പ്രതി വര്‍ഷംനൂറ് മില്യണ്‍ സ്രാവുകളെ മനുഷ്യര്‍ കൊന്നൊടുക്കാന്‍ തുടങ്ങി ഇവയുടെ തരുണാസ്ഥികള്‍ തൊട്ട് പല ശരീര ഭാഗങ്ങളും ക്യാന്‍സറിനെ ചെറുക്കുമെന്ന് പറഞ്ഞ് വിപണിയില്‍ ലഭ്യമായിത്തുടങ്ങി. ഇതോടെ ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടന്നു.
കടലിലെ മാലിന്യങ്ങളടക്കം ഭക്ഷിക്കുന്ന ഇവരില്‍ ക്യാന്‍സര്‍ കാണപ്പെടാന്‍ തുടങ്ങിയതോടെ ഗവേഷകര്‍ നിഗമനം മാറ്റി സ്രാവിനും കാന്‍സര്‍ വരും.
ഓന്തുകള്‍ രക്തം കുടിക്കുമോ?!
ഓന്തുകള്‍ക്ക് മനുഷ്യ രക്തം കുടിക്കാനുള്ള കഴിവുണ്ടെന്നാണ് ചിലരുടെ വിശ്വാസം.
സത്യത്തില്‍ ഈ ജീവികള്‍ക്ക് വായുവിലൂടെ രക്തം കുടിക്കാനുള്ള കഴിവൊന്നുമില്ല.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ചര്‍മ്മത്തില്‍ മാറ്റം വരുത്താനുള്ള കഴിവ് സ്വന്തമായതിനാല്‍ വിവിധ നിറങ്ങളില്‍ ഇവയെ കാണാറുണ്ട് ഇടയ്ക്കിടെ ചുവപ്പ് കലര്‍ന്ന നിറങ്ങള്‍ സ്വീകരിക്കുന്നതിനാലായിരിക്കണം ഓന്തുകള്‍ രക്തം കുടിക്കുമെന്ന് വിശ്വസിക്കുന്നത്.
നീലക്കുറിഞ്ഞിയും വ്യാഴവും
വ്യാഴം ഒരു തവണ സൂര്യനെ ചുറ്റിത്തീര്‍ന്നാല്‍ മാത്രമേ ഭൂമിയിലുള്ള നീലക്കുറിഞ്ഞി പൂക്കുകയുള്ളൂ എന്നൊരു വാദമുണ്ട്.വ്യാഴത്തിന് സൂര്യനെ ചുറ്റാന്‍ ഏകദേശം പന്ത്രണ്ട് വര്‍ഷം വേണമെന്നത് ശരി തന്നെ.സത്യത്തില്‍ നീലക്കുറിഞ്ഞി പൂക്കുന്നത് പന്ത്രണ്ട് വര്‍ഷത്തില്‍ മാത്രമാണ് എന്ന് കരുതരുതേ ഈ ജനുസ്സില്‍ പെട്ടഏതാണ്ട് അഞ്ഞൂറിലേറെ നീലക്കുറിഞ്ഞികള്‍ ലോകത്താകെയുണ്ട്.ഇതില്‍ പല കുറിഞ്ഞികളും ഒരു വര്‍ഷം തൊട്ട് പതിനഞ്ചിലേറെ വര്‍ഷങ്ങള്‍ കൊണ്ട് പൂക്കുന്നവയാണ് .വ്യാഴമെന്ന ഗ്രഹത്തിന് നീലക്കുറിഞ്ഞിയുമായി അഭേദ്യ ബന്ധമുണ്ടെന്ന വാദം ഇതോടെ തകര്‍ന്നു.
ചുവപ്പ് നിറം കണ്ടാല്‍ കാളക്ക് ദേഷ്യം പിടിക്കുമോ ?!
കൂട്ടുകാര്‍ പല വീഡിയോകളിലും കണ്ടിട്ടുണ്ടാകും ചുവപ്പ് നിറം കാണുന്നതോടെ വിളറി പിടിച്ച് ആക്രമിക്കാനൊരുങ്ങുന്ന കാളയെ.സത്യത്തില്‍ കാളക്ക് ചുവപ്പ് നിറത്തോട് പ്രത്യേകം വിരോധമൊന്നുമില്ല അവയ്ക്ക് ചുവപ്പ് നിറം തിരിച്ചറിയാനുള്ള ശേഷിയുമില്ല.പച്ച, നീല തുടങ്ങിയ നിറങ്ങളും കാളയ്ക്ക് ഒരു പോലെ തന്നെ.പലപ്പോഴും നിറമടങ്ങിയ തൂവാലയുടെ ചലനങ്ങളായിരിക്കും അവയെ ദേഷ്യം പിടിപ്പിക്കുന്നത്.മനുഷ്യനും കുരങ്ങുകള്‍ക്കും മാത്രമാണ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വര്‍ണ്ണ പ്രപഞ്ചം കാണാന്‍ സാധിക്കുന്നത്.
ഓസോണിന് ദ്വാരം വീണിട്ടുണ്ടോ ?!
ഓസോണിന് കുറിച്ച് വിദ്യാപ്രഭാതം പറഞ്ഞു തന്നതോര്‍മ്മയില്ലേ ഭൂമിയുടെ സംരക്ഷകനായ ഈ പാളിക്ക് ദ്വാരം വന്ന കാര്യമാണ് ലോകം മുഴുവനും ചര്‍ച്ചചെയ്യുന്നത് എന്നാല്‍ വാര്‍ത്തകള്‍ പറയുന്നതു പോലെ ദ്വാരമൊന്നും ഓസോണിനെ ബാധിച്ചിട്ടില്ല ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ ഭാഗം മാത്രമാണിത്.അതായത് മറ്റുള്ള ഭാഗങ്ങളേക്കാള്‍ ഓസോണ്‍ ഈ ഭാഗത്ത് കുറവായിരിക്കുമെന്ന് സാരം
ഇരുമ്പ് കൊടുത്താല്‍ അപസ്മാരം മാറുമോ ?!
കൂട്ടുകാര്‍ അപസ്മാരം എന്ന് കേട്ടിട്ടില്ലേ തലച്ചോറിലെ ന്യൂറോണുകളുടെ അസമാന്യമായ ഉത്തേജനഫലമായി രൂപം കൊള്ളുന്ന രോഗമാണ് അപസ്മാരം.അതായത് മസ്തിഷ്‌ക്കത്തിലെ വൈദ്യുത തരംഗങ്ങളുടെ താളം തെറ്റുന്നത് മൂലമാണ് ഈ അസുഖം ബാധിക്കുന്നത്.അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഇരുമ്പ് കൊടുത്താല്‍ രോഗലക്ഷണം നില്‍ക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്.ഇത് ശരിയല്ല ഇരുമ്പ് കൊടുത്തില്ലെങ്കിലും ഈ രോഗ ലക്ഷണം അല്‍പ്പ സമയം നീണ്ടു നിന്നാല്‍ അപ്രത്യക്ഷമാകും. വൈദ്യ സഹായം തന്നെ വേണ്ടി വരും.എന്നാല്‍ ഇരുമ്പ് കൊടുത്താലോ ചിലപ്പോള്‍ രോഗിക്കോ കൂടെയുള്ളവര്‍ക്കോ മുറിവേല്‍ക്കാനുള്ള സാധ്യതയാണ് കൂടുക.
ബ്ലാക്ക് ഹോള്‍ എല്ലാവസ്തുക്കളേയും വലിച്ചടുപ്പിക്കുമോ?!
ആകാശത്ത് ലോകത്ത് അദൃശ്യമായി നിന്ന് അകലെയുള്ള വസ്തുക്കളെപ്പോലും വലുച്ചടുപ്പിക്കുന്ന ബ്ലാക്ക് ഹോളിനെക്കുറിച്ച് കേട്ടിട്ടില്ലേ എന്നാല്‍ ഈ വിശ്വാസം ശരിയല്ല ബ്ലാക്ക് ഹോളിന്റെ വളരെ അടുത്തു കൂടി പോകുന്ന വസ്തുക്കളെ മാത്രമേ ഇവ ആകര്‍ഷിക്കുകയുള്ളൂ. യഥാര്‍ത്ഥ്യത്തില്‍ മനുഷ്യന്റെ കെട്ടുകഥകള്‍ മാത്രമാണ് ബ്ലാക്ക് ഹോളിനെ ഭീകരനാക്കി മാറ്റിയത്.ഈ വിശ്വാസം പ്രചരിപ്പിക്കുന്ന ധാരാളം വാര്‍ത്തകളും ടി വി പോഗ്രാമുകളും ലോകത്തുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."