വിദ്യാഭ്യാസം വര്‍ധിക്കുന്നതിനൊപ്പം മാനവികതയും വളരണം: മന്ത്രി സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: ഓരോരുത്തരുടേയും യഥാര്‍ഥ കഴിവു തിരിച്ചറിഞ്ഞ് അതു പരമാവധി വളര്‍ത്തി സമൂഹത്തിന് സംഭാവന നല്‍കാനാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം വര്‍ധിക്കുന്നതിനൊപ്പം മാനവികതയും വളരണമെന്നും അദ്ദേഹം ചൂണ്ടണ്ടിക്കാട്ടി. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വഴി പരിശീലനം ലഭിച്ച
വിദ്യാര്‍ഥികളുടെ രണ്ടണ്ടാമത് ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയിലുള്ളതു പോലെ തൊഴില്‍ മേഖലയിലും വൈവിധ്യമുണ്ടെണ്ടന്ന തിരിച്ചറിവു വേണം. എല്ലാ തൊഴില്‍മേഖലയില്‍ ഉള്ളവര്‍ക്കും ഒരേ പ്രാധാന്യമാണ്. തൊഴില്‍ മേഖലകള്‍ പരസ്പരപൂരകങ്ങളാണ്. ഒരു ക്ലാസിലെ എല്ലാവരെയും ഒരുപോലെ കണ്ടണ്ടു വിദ്യാഭ്യാസം നല്‍കുന്നത് അശാസ്ത്രീയമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുള്ളവരാണ്. അതു തിരിച്ചറിഞ്ഞു വളര്‍ത്താന്‍ ശ്രമിക്കലാകണം വിദ്യാഭ്യാസം. ഓരോ മണ്ഡലത്തിലും കലാകായിക സാംസ്‌കാരിക പാര്‍ക്ക് ഉണ്ടണ്ടാക്കി ഓരോ കുട്ടിയുടേയും കഴിവിനെ വളര്‍ത്താനാണു ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ അഡീ. ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ മേക്ക് വീ ബാര്‍ക്കര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഹയര്‍സെക്കന്റണ്ടറി ഡയറക്ടര്‍ എം.എസ്.ജയ, അഡീ. സെക്രട്ടറി ആന്‍ഡ് അസാപ് ടീം ലീഡര്‍ കെ. ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ അസാപ് സി.ഇ.ഒ ഡോ. എം.ടി രെജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹയര്‍സെക്കന്ററി, കോളജ് വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് 'അസാപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."