HOME
DETAILS

കാരോട് ക്ഷീര സംഘം തെരഞ്ഞെടുപ്പ് സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു

  
backup
October 28 2016 | 04:10 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e


മലയിന്‍കീഴ്: വിളപ്പില്‍ശാല  കാരോട് ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. ബി.ജെ.പിയില്‍നിന്നു ഭരണം തിരിച്ചുപിടിക്കലാണ് ലക്ഷ്യം.
 അടുത്ത മാസം 11നാണു തെരഞ്ഞെടുപ്പ്. ആറു പതിറ്റാണ്ടോളം  സംഘത്തിന്റെ ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസില്‍നിന്നു 2011 ലാണു ബി.ജെ.പിയുടെ ഡി.കര്‍മചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്ഷീരകര്‍ഷക സഹകരണ മുന്നണി ആദ്യമായി ഭരണം പിടിച്ചെടുത്തത്. അന്നു കോണ്‍ഗ്രസിനു സി.പി.എം രഹസ്യ പിന്തുണയാണു
നല്‍കിയിരുന്നത്. എന്നാല്‍ ഒന്‍പതംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന്  ഒരാള്‍ക്കുപോലും ജയിക്കാനായില്ല. ഇത്തവണ പരസ്യ ധാരണയുണ്ടാക്കിയാണ് ഇവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോണ്‍ഗ്രസിലെ ആറുപേരും സി.പി.എമ്മിലെ മൂന്നുപേരും അടങ്ങുന്ന ഒന്‍പതംഗ പാനലാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സി.പി.എമ്മിനുള്ളില്‍ ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നീട് ബി.ജെ.പിക്കെതിരേ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1955ല്‍ പ്രവര്‍ത്തനം തുടങ്ങിയ കാരോട് ക്ഷീരസംഘം 1985ല്‍ മില്‍മയുടെ നിയന്ത്രണത്തിലായി. ജില്ലയിലെതന്നെ മികച്ച ക്ഷീരസഹകരണ സംഘങ്ങളിലൊന്നാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago