HOME
DETAILS
MAL
തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്
backup
October 28 2016 | 06:10 AM
ടൊലേഡോ: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം.
ഹിലരിയുടെ രാഷ്ട്രീയം വളരെ മോശമാണെന്നു പറഞ്ഞ ട്രംപ് നമുക്ക് വലിയൊരു മാറ്റം ആവശ്യമാണെന്നും പറഞ്ഞു.
പുതിയ സര്‍വെ ഫലങ്ങള്‍ പ്രകാരം ഹിലരി ട്രംപിനേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ്. താന്‍ തോറ്റാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. അതിന് പിന്നാലെയാണ് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ട്രംപ് ആവശ്യപ്പെടുന്നത്. അഭിപ്രായ സര്‍വെകളില്‍ ഹിലരിക്ക് അനുകൂലമായ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."