HOME
DETAILS

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു

  
backup
October 28 2016 | 07:10 AM

245878-2

റിയാദ്: ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നതായി സഊദി ആരോഗ്യ പരിരക്ഷ കമ്പനികള്‍ വ്യക്തമാക്കി.

തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ പരിരക്ഷ നടപ്പിലാക്കാന്‍ പഠനം നടക്കുന്നതായി കൗണ്‍സില്‍ ഓഫ് കോപ്പറേറ്റിവ് ഹെല്‍ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

ആരോഗ്യ പരിരക്ഷ സംബന്ധിച്ചു സഊദി മന്ത്രാലയം തീരുമാനം കൈകൊണ്ടിട്ടുണ്ടെകിലും ഹജ് ഉംറ തീര്‍ത്ഥാടകരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

2014 മാര്‍ച്ചില്‍ മന്ത്രാലയങ്ങളുടെ കൗണ്‍സില്‍ ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്.  രാജ്യത്തെത്തുന്ന മുഴുവന്‍ സന്ദര്‍ശന വിസകകള്‍ക്കും, ഡിപ്ലോമാറ്റിക് വിസകള്‍ക്കും നല്‍കുന്ന ആനുകൂല്യം ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും നല്‍കി ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതില്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍ തീരുമാനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ സന്ദര്‍ശന വിസകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇതേ പ്രകാരം തന്നെ രാജ്യത്തെത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും  നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള പഠനമാണ് നടക്കുന്നത്.        

കൂടാതെ, ആഭ്യന്തര വീട്ടുജോലിക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍മാര്‍ തന്നെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടത്. രാജ്യത്ത് നിലവില്‍ വിവിധ കമ്പനികളുടെ വിവിധ നിരക്കിലുള്ള ആരോഗ്ഗ്യ ഇന്ഷുറന്‌സുകള് നിലവിലുണ്ടെന്നും രാജ്യത്തെത്തുന്നവര്‍ക്ക് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 27 ഇന്‍ഷുറന്‍സ് കമ്പനികളും  3,700 ആശുപത്രികളും രാജ്യത്തുണ്ടെന്നും മുഹമ്മദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  3 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  14 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago