മംഗളൂരു വിമാനത്താവളത്തില്‍ ദേശീയ പതാക സ്ഥാപിച്ചു
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ധ്വജസ്തംഭത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ത്രിവര്‍ണ പതാക രാപകല്‍ വ്യത്യാസമില്ലാതെ പാറി കളിക്കും. രാത്രി കാലങ്ങളില്‍ ദേശീയപതാക തിളങ്ങി കാണാന്‍ പ്രത്യേക ദീപാലങ്കാര സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനം മന്ത്രി ബി.രാമനാഥ റായി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 100 മീറ്റര്‍ ഉയരമുള്ള സ്തൂപത്തിലാണ് 30 അടി നീളവും 20 അടി വീതിയുമുള്ള ദേശീയ പതാക സ്ഥാപിച്ചത്. 13 ലക്ഷം രൂപയോളമാണ് ഇതിന് വേണ്ടി ചിലവഴിച്ചത്. ന്യൂഡല്‍ഹി , ചെന്നൈ, കൊല്‍ക്കത്ത, വിമാനത്താവളങ്ങളിലും ഈ രീതിയില്‍ ദേശീയ പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശിയ നിയമ പ്രകാരം രാവിലെ ഉയര്‍ത്തുന്ന പതാകകള്‍ സന്ധ്യയ്ക്ക് മുമ്പ് താഴ്ത്തണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ വിമാന താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പതാകകളെ ഈ നിയമങ്ങളില്‍ നിന്നും അധികൃതര്‍ ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."