മുത്വലാഖ് : 'ഹരിത'യുടേത് എം.എസ്.എഫ് നിലപാടല്ലെന്ന് ഭാരവാഹികള്‍
കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ 'ഹരിത' ഭാരവാഹികളുടെ പരാമര്‍ശം അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ലീഗിന്റെ നിലപാട് തന്നെയാണ് എം.എസ്.എഫിനെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണി മര്യാദ ലംഘിച്ച് കെ.എസ്.യു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പല കോളജുകളിലും എം.എസ്.എഫിനെതിരേ മത്സരിക്കുകയായിരുന്നു.
കെ.എസ്.യു വിന്റെ ഈ നടപടിയാണ് പല കോളജുകളിലും പരാജയത്തിന് കാരണമായത്. ഇക്കാര്യം മനസിലാക്കി ഒന്നിച്ച് നില്ക്കാന് കെ.എസ്.യു തയാറാവണം. അല്ലാത്തപക്ഷം പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ ഒരുമിച്ച് നില്‍ക്കണോ എന്ന കാര്യം എം.എസ്.എഫിന് ആലോചിക്കേണ്ടി വരും. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
കെ.എസ്.യുവിന് സംസ്ഥാന കമ്മിറ്റി നിലവിലില്ലാത്തതും സഖ്യത്തെ ബാധിച്ചു. മുന്നണി സംവിധാനത്തില്‍ മര്യാദ പാലിക്കാന്‍ കെ.എസ്.യു തയാറാവണമെന്നും എം.എസ്.എഫ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ്, സെക്രട്ടറി നിഷാദ് കെ. സലീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."