HOME
DETAILS

തെരുവുനായ ശല്യത്തിന് സമയബന്ധിതമായ പരിഹാരം: മന്ത്രി

  
backup
October 28 2016 | 19:10 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ  തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യം കാരണം ജനങ്ങള്‍ ഭീതിയിലാണെന്നും ഈ സ്ഥിതിവിശേഷം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പി.കെ.ബഷീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ പത്ത് പേരാണ് തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടത്. തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ഗണ്യമായി കൂടുന്നുവെന്നും മന്ത്രി പറഞ്ഞു. സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് തെരുവുനായ്ക്കളെ കൊല്ലാന്‍ തടസമെന്നും  മന്ത്രി വിശദീകരിച്ചു.
മനുഷ്യജീവന് ഭീഷണിയായി മാറിയ തെരുവുനായ്ക്കളെ കൊല്ലുക തന്നെ വേണമെന്ന് പി.കെ.ബഷീര്‍ ആവശ്യപ്പെട്ടു. തെരുവുനായ്ക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മറവില്‍ വ്യാപക അഴിമതി നടക്കുന്നുവെന്നും ബഷീറുള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ഈ സംഘടനകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ മേനകാഗാന്ധി ആരാണെന്നും ബഷീര്‍ ചോദിച്ചു.  ഇക്കാര്യത്തില്‍ വാചകകസര്‍ത്തുകളല്ല ശക്തമായ നടപടികളാണ് വേണ്ടതെന്നും ബഷീര്‍ മന്ത്രിയോടാവശ്യപ്പെട്ടു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ നിയമം നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
 തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.  ഇതിനായി പ്‌ളാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തനത് ഫണ്ടില്‍ നിന്നും പത്ത് ശതമാനം തുക മാലിന്യസംസ്‌കരണത്തിനായി നീക്കിവയ്ക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് ജില്ലാ ആസൂത്രണ സമിതിക്ക് നിര്‍ദേശം നല്‍കും. ആവശ്യത്തിന് പട്ടിപിടിത്തക്കാരില്ലാത്തത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇതിനായി പരിശീലിപ്പിക്കും. കുടുംബശ്രീ മുഖാന്തിരവും പരിശീലനം നല്‍കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
പുരാണത്തില്‍ പുത്രസ്‌നേഹം കൊണ്ട് അന്ധരായവരെ കണ്ടതുപോലെയാണ് പട്ടിസ്‌നേഹം കൊണ്ട് അന്ധയായ മേനകാഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
 
വീട്ടുമുറ്റത്ത് ആറ്  വയസുകാരന്
നായയുടെ കടിയേറ്റു

അരീക്കോട്: വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരന് തെരുവു നായയുടെ കടിയേറ്റു.
അരീക്കോട് പുത്തലം അങ്കണവാടിക്കടുത്ത് താമസിക്കുന്ന കാരാടന്‍ ശമീലിന്റെ മകന്‍ ദാനില്‍ (6) നാണ്  കടിയേറ്റത്. ഇന്നലെ വൈകുന്നേരം ആറിനാണ് സംഭവം.  
ഓടിയെത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. മുഖത്തും പുറത്തും  മുറിവേറ്റ ദാനിലിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ട്
നാലര വയസുകാരന്
കടിയേറ്റു

കോഴിക്കോട്: രണ്ടര വയസുകാരിക്കു കടിയേറ്റതിനു പിന്നാലെ കോഴിക്കോട്ട് നാലര വയസുകാരനും തെരുവുനായയുടെ കടിയേറ്റു.  പണിക്കര്‍ റോഡിനടുത്ത് ആറാം ഗേറ്റിന് സമീപം താമസിക്കുന്ന കൊളക്കാട് വീട്ടില്‍ പ്രമോഷ്, അശ്വതി ദമ്പതികളുടെ മകന്‍ അനന്ത കൃഷ്ണനാണ് കടിയേറ്റത്. ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്്. കഴിഞ്ഞ ദിവസം വൈകിട്ട്  മൂന്ന് മണിയോടെയാണ് സംഭവം.
മുത്തശ്ശിയായ ആനന്ദവല്ലിക്കൊപ്പം പുറത്ത് പോകാനിറങ്ങിയ കുട്ടിയ വീട്ടുമുറ്റത്തുവച്ച് നായ കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.  രണ്ട് ദിവസം മുന്‍പ് പറമ്പില്‍ ബസാറില്‍വച്ച് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റാഷിദിന്റെ മകള്‍ രണ്ടര വയസുകാരി ഫാത്വിമ നസ്‌റീനെയും തെരുവ് നായ ആക്രമിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago