HOME
DETAILS
MAL
ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
backup
October 28 2016 | 20:10 PM
കോഴിക്കോട്: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഭാരതീയ ചികിത്സാ വകുപ്പ്, നാഷനല്‍ ആയുഷ് മിഷന്, എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.എം.സി.ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സെമിനാര്‍ ഹാളില്‍ ജില്ലാതല ആയുര്‍വേദ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ ടി.പി രാജീവന് മുഖ്യാതിഥിയായി. ഡോ കെ.പി ശ്രീനിവാസന്, ഡോ മാധവന് നമ്പ്യാര്‍, ഡോ പാറുക്കുട്ടി, ഡോ കെ വിശ്വന് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."