HOME
DETAILS

ഡി.ഒ.ഡി. സംവിധാനം നിര്‍ത്തലാക്കി ട്രക്ക് ഉടമകളും തൊഴിലാളികളും ഐ.ഒ.സി ഡിപ്പോക്കു മുമ്പില്‍ ധര്‍ണ നടത്തി

  
backup
October 28 2016 | 20:10 PM

%e0%b4%a1%e0%b4%bf-%e0%b4%92-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4


ഫറോക്ക്:  ഇന്ധനം നിറക്കുന്നതിനുളള ഡി.ഒ.ഡി സംവിധാനം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചു ട്രക്ക് ഉടമകളും തൊഴിലാളികളും സംയുക്തമായി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫറോക്ക് ഡിപ്പോക്കു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അഞ്ച് ദിവസം ഇന്ധനം നീക്കം നടത്താതെ സമരം നടത്തിയതിനുളള പ്രതികാര നടപടിയാണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഡി.ഒ.ഡി. സംവിധാനം നിര്‍ത്താലാക്കിയതെന്നു ധര്‍ണ്ണക്കാര്‍ ആരോപിച്ചു.
    ഐ.ഒ.സി ഡിപ്പോകളില്‍ ഇന്ധനം നിറച്ചുകൊണ്ടുപോകുന്നതിന് പെട്രോളിയം ഡീലര്‍മാര്‍ക്കുളള ക്രഡിറ്റ് സംവിധാനമാണ് ഡി.ഒ.ഡി. ഡീലര്‍മാര്‍ ബാങ്കില്‍ പണമടച്ചു ക്രഡിറ്റാകുന്നതിന് മുമ്പ്  ഇന്ധനം കയറ്റിപോകാനുളള സൗകര്യമാണ് വ്യാഴാഴ്ച മുതല്‍ ഐ.ഒ.സി. നിര്‍ത്തിലാക്കിയത്. ഇത് സുഗമമായുളള ഇന്ധന നീക്കത്തെ ബാധിക്കുമെന്നു തൊഴിലാളികള്‍ പറഞ്ഞു.
    ധര്‍ണ്ണ എ.കെ.പി.ടി.എ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് വാഴോളി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശിവാനന്ദന്‍ അധ്യക്ഷനായി. എ.കെ.പി.ടി.എ.ജില്ലാ  പ്രസിഡന്റ് രാമചന്ദ്രന്‍, സഹദേവന്‍, പത്മനാഭന്‍, പരമേശ്വരന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹിജാസ് വയനാട്, പങ്കജാക്ഷന്‍, ബാലകൃഷ്ണന്‍, രഞ്ജിത്ത് രാജ് എന്നിവര്‍ സംസാരിച്ചു. ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹാരക്കണമെന്നാവശ്യപ്പെട്ടു ട്രക്ക് ഉടമകളും തൊഴിലാളികളും സംയുക്തമായി അഞ്ച് ദിവസം സമരം നടത്തിയിരുന്നു.
മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികളുടെയും ട്രക്ക് ഉടമകളുടെയും പ്രതിനിധികളും ഐ.ഒ.സി. അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ ഡിസംബര്‍ വരെ മരവിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്  സമരം പിന്‍വലിച്ചത്. ഇതിനിടെയാണ് പുതിയ തൊഴിലാളി ദ്രോഹ നടപടിയുമായി ഐ.ഒ.സി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഡി.ഒ.ഡി സംവിധാനം പുനസ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും സമരമാരംഭിക്കുമെന്നു ട്രക്ക് ഉടമകളും തൊഴിലാളി സംഘടന പ്രതിനിധികളും അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു 

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  2 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല തലവൻ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago