സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കാന്‍ അനുവദിക്കില്ല: മുസ്ലിം ലീഗ്
കോഴിക്കോട്: സ്റ്റാറ്റിയൂട്ടറി റേഷന്‍ വിതരണ സംവിധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ്്ലിം ലീഗ് കമ്മിറ്റി നഗരം വില്ലേജ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നിലവിലെ റേഷന്‍ വിതരണ സംവിധാനം തകര്‍ന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി കുതിച്ചുയരും. ഇത് സംസ്ഥാനത്തെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിക്കും. ഇക്കാര്യത്തില്‍ സത്വര പരിഹാര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.
കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്നതുള്പെടെ വേഗത്തിലുള്ള നടപടികള്‍ക്ക് മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
സൗത്ത് മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് കെ.മൊയ്തീന് കോയ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്, മുതിര്‍ന്ന നേതാക്കളായ എസ്്.വി ഉസ്്മാന്‍ കോയ, പി.വി അവറാന്, കെ.ടി ബീരാന്‍കോയ സംസാരിച്ചു. എം.പി അബ്ദുമോന്, വി.കെ ആലിക്കോയ, ഇ.ടി അഷ്റഫ്, ടി മൊയ്തീന്‍കോയ, കെ.പി അബ്ദുല്ലക്കോയ, യു. സജീര്‍, ഐ.പി അഷ്റഫ്, ഫൈസല്‍ പള്ളിക്കണ്ടി, ഷിജിത് ഖാന്, കെ.എം റഷീദ്, പി.ടി അബ്ദുല്ലത്തീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."