HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ റോഡ് നിര്‍മിച്ചു
backup
October 28 2016 | 21:10 PM
എടപ്പാള്‍: ജനകീയ കൂട്ടായ്മയില്‍ നാട്ടുകാര്‍ റോഡ് നിര്‍മിച്ചു. വട്ടംകുളം പഞ്ചായത്തിലെ 11ാം വാര്‍ഡിലെ പരത്തുള്ളി ഇടവഴിയാണ് ജനകീയ കൂട്ടായ്മയില്‍ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തില്‍ റോഡാക്കിമാറ്റിയത്. നൂറ്റാണ്ടണ്ടുകള്‍ പഴക്കമുള്ള ഒറ്റയടിപ്പാത കാടുമൂടി കാല്‍നട യാത്രപോലും ദുരിതത്തിലായ അവസ്ഥയിലായിരുന്നു.
ഇടവഴി നല്ല പാതയാക്കി മാറ്റാന്‍ ചിലയിടങ്ങളില്‍ സ്ഥലം വിട്ടുകിട്ടാത്തതും റോഡ് നിര്‍മാണത്തിന് തടസമായി. ഒടുവില്‍ സ്ഥലം വിട്ടുനല്‍കാന്‍ എല്ലാവരും തയാറായതോടെ ആറടിയോളം വീതിയില്‍ റോഡ് യാഥാര്‍ഥ്യമായി. പ്രദേശവാസികള്‍ക്കു പുറമേ കാലടിത്തറ മേഖലയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നെല്ലിശ്ശേരി ഐ.എച്ച്.ആര്.ഡി സ്കൂളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."