മോര്യാകാപ്പ്: നിലവിലെ എസ്റ്റിമേറ്റനുസരിച്ച് പൂര്‍ത്തിയാക്കാന്‍ തീരുമാനം യോഗത്തില്‍ താനൂര്‍ എം.എല്‍.എയ്ക്കു വിമര്‍ശനം
തിരൂരങ്ങാടി: മോര്യാകാപ്പ് പദ്ധതി നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നന്നമ്പ്ര പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗത്തിലാണ് തീരുമാനം. പദ്ധതിക്കു ഭരണാനുമതി ലഭ്യമാക്കുന്നതിനു നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
പദ്ധതിയില്‍ കാലതാമസം വരുത്തുന്ന തരത്തില്‍ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍ അനാവശ്യമായി ഇടപെടുന്നതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ യോഗത്തില്‍ ആരോപിച്ചു. മോര്യാകാപ്പ് പദ്ധതിക്ക് 20 വര്‍ഷത്തെ പഴക്കമുണ്ട്. 1996-2000 കാലഘട്ടത്തിലാണ് രൂപരേഖ തയാറാകുന്നത്. 2007ല്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
97 ലക്ഷത്തിന്റെ അപ്രായോഗികമായ എസ്റ്റിമേറ്റ് കാരണം കരാറുകാരന്‍ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു. ശേഷം 2013ല്‍ മോര്യാകാപ്പിലെ കര്‍ഷകരെ സംഘടിപ്പിച്ച് പ്രദേശത്തിന് അനുയോജ്യമായ തരത്തില്‍ എസ്റ്റിമേറ്റ് തയാറാക്കിയാണ് ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിച്ചത്.
യോഗത്തില്‍ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍, വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ, ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, ഇ.പി മുജീബ് മാസ്റ്റര്‍, ചെറുകിട ജലസേചന വകുപ്പിലെ സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ.പി രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ. ഉസ്മാന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശിവശങ്കരന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എ.യു ഷാഹുല്‍ ഹമീദ്, കെ. കുഞ്ഞിമരക്കാര്‍, കെ.കെ റാസഖ് റസാഖ് ഹാജി, പത്തൂര്‍ മൊയ്തീന്‍ഹാജി, ഒടിയില്‍ പീച്ചു, എന്‍. മുസ്തഫ, യു.എ റസാഖ്, ടി.കെ നാസര്‍ പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."