ജീവനം ജനസൗഹൃദ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: ജീവനം ശുചിത്വ സുന്ദര ജൈവനഗരം പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തില്‍ ജനസൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന്റെ മുന്നോടിയായി നഗരസഭാ ഓഫിസിനു മുന്നിലെ ബസ്‌ബേക്ക് സമീപം നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ബഹുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ആധുനിക രീതിയില്‍ മൂവബിള്‍ ആയ ചെന്നൈയിലെ നന്മ ടോയ്‌ലെറ്റ് മാതൃകയിലാണ് ടോയ്‌ലെറ്റ് രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ആവശ്യമെങ്കില്‍ ഇത് ഇളക്കി മാറ്റി മറ്റൊരു സ്ഥലത്തു കൊണ്ടണ്ട് ചെന്ന് സ്ഥാപിക്കാമെന്ന സൗകര്യമുണ്ടണ്ട്. രണ്ടണ്ടു ടോയ്‌ലറ്റുകള്‍ അടങ്ങുന്ന ഒരു ബ്ലോക്കാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
ടോയ്‌ലറ്റില്‍ ഒന്ന് സ്ത്രീകള്‍ക്കും ഒന്ന് പുരുഷന്മാര്‍ക്കുമായാണ് വിഭജിച്ചു നല്‍കിയിട്ടുള്ളത്. ഉപയോഗത്തിന് ചാര്‍ജ് ഈടാക്കുന്ന ടോയ്‌ലറ്റിന്റെ കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല നല്‍കിയിട്ടുള്ളത്. രാവിലെ എട്ടു വൈകീട്ട് ആറു വരെയാണ് പ്രവര്‍ത്തന സമയം.
ഉദ്്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ രതി, എച്ച്.ഐ കെ കുഞ്ഞിമുഹമ്മദ് , മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ പ്രസന്നകുമാര്‍ സംസാരിച്ചു.
ശരീഅത്ത് സംരക്ഷണ റാലി
താഴേക്കോട് മേഖലയില്‍ ദ്വിദിന
പ്രചാരണജാഥ
താഴക്കോട:് ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണാര്‍ഥം താേഴക്കോട് മേഖലയില്‍ നവംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായി സന്ദേശ യാത്ര നടത്തും. റാലിയില്‍ മേഖലയില്‍ നിന്നു മൂവായിരം പേരെ അണിനിരത്തും. യോഗത്തില്‍ കെ.സി അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് സൈതലവി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കോഡിനേഷന്‍ കമ്മിറ്റി നവംബര്‍ നാലിനു മലപ്പുറത്തു നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ പുളിക്കല്‍ മേഖലയില്‍ നിന്നു 1000 എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. മേഖലയിലെ 30 യൂനിറ്റുകളില്‍ ഇതിന്‍െ സന്ദേശമെത്തിക്കാനും പുളിക്കല്‍ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം മേഖല ട്രഷറര്‍ ജംഷീര്‍ ആല്‍പ്പറമ്പ് ഉദ്ഘാടനം ചെയ്തു. മേഖല ഉപാധ്യക്ഷന്‍ സൈനുദ്ധീന്‍ ഒളവട്ടൂര്‍ അധ്യക്ഷനായി. സലാം കൊട്ടപ്പുറം, ജാഫര്‍ പേങ്ങാട്, സലാം ആലുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."