HOME
DETAILS

റേഷന്‍ കടകള്‍ 'സമരകേന്ദ്രങ്ങള്‍'

  
backup
October 28 2016 | 21:10 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-2


കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമവും റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കലും പ്രചാരണായുധങ്ങളാക്കി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയതോടെ റേഷന്‍ കടകകള്‍ സമര കേന്ദ്രങ്ങളാകുന്നു.
കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സി.പി.എമ്മും ഒപ്പം സംസ്ഥാന സര്‍ക്കാരിനെയും ചേര്‍ത്ത് കോണ്‍ഗ്രസും മുസ്‌ലിംലീഗും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുമ്പോള്‍ ബി.ജെ.പി പ്രതിരോധ തന്ത്രമാണ് സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി കരടുപട്ടികയില്‍ നിന്നു ആയിരങ്ങള്‍ പുറത്തുപോയതോടെ ജനങ്ങളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുണ്ടാക്കിയ മുന്‍ഗണനാ ലിസ്റ്റിലെ പിഴവുകാരണമാണ് ഏറെപ്പേര്‍ പുറത്താകാന്‍ കാരണമെന്നും അര്‍ഹരായവരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കുന്നു. കേരളീയരുടെ റേഷന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും റേഷന്‍ സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ തിരഞ്ഞെടുത്ത റേഷന്‍കടകള്‍ക്കു മുന്‍പില്‍ എല്‍.ഡി.എഫ് തിങ്കളാഴ്ച ധര്‍ണ നടത്തും. ഇന്നലെ സി.പി.എമ്മും മുസ്‌ലീം ലീഗും റേഷന്‍ കടകളിലേക്കു മാര്‍ച്ചും നടത്തി. പെരിങ്ങത്തൂരില്‍ കരിയാട്, കിടഞ്ഞി, പുല്ലൂക്കര മുക്കില്‍ പീടിക, പുളിയനമ്പ്രം, അണിയാരം ശാഖ കമ്മിറ്റികള്‍ റേഷന്‍ കടകളിലേക്ക് മുസ്‌ലം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പെരിങ്ങത്തൂര്‍ റേഷന്‍ കടയിലേക്ക് നടത്തിയ മാര്‍ച്ച് മണ്ഡലം മുസ്‌ലിം പ്രസിഡന്റ് വി നാസര്‍ ഉദ്ഘാടനം ചെയ്തു. കൂടത്തില്‍ കുഞ്ഞബ്ദുള്ള, കീഴ്പാറ മുഹമ്മദലി ഹാജി, അക്ബര്‍ കുന്നോത്ത്, എന്‍.പി മുനീര്‍, എം.ഒ.പി മഹബൂബ് സംസാരിച്ചു. അണിയാരത്ത് കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് കെ.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഹനീഫ്, നൗഷാദ് അണിയാരം, കെ.പി അബ്ദുല്ല, അഷ്‌റഫ് വി.പി, അല്‍ത്താഫ് സംസാരിച്ചു. കരിയാട് ടി.കെ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പുളിയനമ്പ്രത്ത് ജില്ലാ മുസ്‌ലിം ലീഗ് വൈസ്.പ്രസിഡന്റ് എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യു.കെ അബ്ദുല്ല, വി ഫൈസല്‍, ഒ.പി സഹീര്‍, സാദിഖ് ഇട്ടലില്‍ സംസാരിച്ചു. പുല്ലൂക്കര മുക്കില്‍ പീടികയില്‍ കൂടത്തില്‍ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി.എച്ച് സൂപ്പി, മുനീര്‍, ഷമ്മാസ് എ.കെ സംസാരിച്ചു. കിടഞ്ഞിയില്‍ പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി ആവോലം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മഹറൂഫ് ടി.കെ, അന്‍വര്‍ കക്കാട്ട്, സി.കെ ബഷീര്‍, ഷബീര്‍ പി.കെ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  12 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago