ആയുര്‍വേദത്തിന്റെ മഹിമ വീണ്ടെടുക്കണം: കെ. ജഗദമ്മ
കൊല്ലം: തലമുറകളായി കൈമാറിവന്ന ആയുര്‍വേദ ചികിത്സാ പാരമ്പര്യത്തിന്റെ മഹിമ വീണ്ടെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ. ദേശീയ ആയുര്‍വേദ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മരുന്നുചെടികളുടെ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം കുറുന്തോട്ടിപോലും ഇറക്കുമതി ചെയ്യേണ്ട ഗതികേടിന് മാറ്റം വരണമെന്നും ജഗദമ്മ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗം ഡോ. കെ രാജശേഖരന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി. രവീന്ദ്രന്, ജില്ലാ ആയുര്‍വ്വേദ ആശുപത്രി സി.എം.ഒ ഡോ. ഗായത്രീദേവി, ഡോ. ഇ മേനേഷ്കുമാര്, ഡോ. എം.ആര് മിനി, ഡോ. വി സുരേഷ് ബാബു, ഡോ. ആര് സനല്‍കുമാര്‍, ഡോ. എന്‍ ശരത്, എസ്. ബീന, എസ് ലക്ഷ്മീഭായി, ഡോ. ആര് ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രമേഹ ചികിത്സയും ജില്ലാതല പദ്ധതികളും എന്ന വിഷയത്തില്‍ ഡോ. ജെ പാവന, പ്രമേഹം പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ ഡോ. വി മോഹന്‍, പ്രമേഹം പ്രതിവിധിയും യോഗചികിത്സയും എന്ന വിഷയത്തില്‍ ഡോ. സി.പി ശ്യാം കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."