50 ബുള്ളറ്റുകള്‍, ഒരൊറ്റ സന്ദേശം നമുക്ക് ജാതിയില്ല
കൊല്ലം: ഒരേ വേഗത്തില്‍ ഒന്നിച്ചു നീങ്ങുന്ന മുപ്പതോളം ബുള്ളറ്റുകള്‍. മുന്‍നിരയില്‍ സംഘത്തിലെ ഏക വനിത ആരിഫ ബീവിയുടെ സഹയാത്രികയായി അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്. വേറിട്ട കാഴ്ച്ചക്കായി ജനം തിരക്കുകള്‍ക്ക് ഇടവേള നല്‍കി. ബുള്ളറ്റ് ഭ്രമം മൂത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറ ഹര്‍ഷാരവം മുഴക്കി. കാര്യമെന്തെന്ന് അന്വേഷിച്ചവര്‍ക്കുള്ള മറുപടി ബുള്ളറ്റുകളില്‍തന്നെയുണ്ടായിരുന്നു 'നമുക്ക് ജാതിയില്ല'.
ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്കു മുന്നോടിയായാണ് ജില്ലാ ബുള്ളറ്റ് യൂസേഴ്‌സ്(റോയല്‍ എന്‍ഫീല്‍ഡ്) ക്ലബിന്റെ സഹകരണത്തോടെ കൊല്ലം നഗരത്തില്‍ ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്. എല്ലാ ബുള്ളറ്റുകളിലും ശ്രീനാരായണ ഗുരുവിന്റെ ചിത്രവും ജാതിയില്ലാ വിളംബരവും ഉള്‍പ്പെടുന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. കലക്ടറേറ്റിനു മുന്നില്‍ ജിലാ കലക്ടര്‍ മിത്ര ടി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. കെ ഗോപന്‍ ആമുഖ പ്രഭാഷണം നടത്തി. ലിങ്ക് റോഡ്, കടപ്പാക്കട, ചിന്നക്കട വഴി ബീച്ചില്‍ സമാപിച്ച റാലി നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ സന്ദേശം പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിന് ലക്ഷ്യമിട്ടാണ് സംഘടിപ്പിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ജില്ലാ ബുള്ളറ്റ് (റോയല്‍ എന്‍ഫീല്‍ഡ്) യൂസേഴ്‌സ് ക്ലബ് പ്രസിഡന്റ് മാറപ്പാട്ട് ജെ. രമേഷ്, സെക്രട്ടറി പി.ടി മണി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."