HOME
DETAILS
MAL
ജനങ്ങളെ ദുരിതത്തിലാക്കുന്ന നിസംഗത സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്ലിം ലീഗ്
backup
October 28 2016 | 22:10 PM
ഈരാറ്റുപേട്ട: സംസ്ഥാനത്തെ പൊതു വിതരണ സമ്പ്രദായം താറുമാറായ സാഹചര്യത്തില്‍ കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എ മുഹമ്മദ് അഷ്റഫ് .
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച റേഷന്‍കട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടക്കല്‍ ഹുദാ ജങ്ഷനില്‍ നിന്നും ആരംഭിച്ച് പ്രകടമായി നടക്കല്‍ റേഷന്‍ കടയ്ക്കു മുന്നിലാണു ധര്‍ണ നടത്തിയത്.
മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി വി.എച്ച് നാസര്‍, എം.പി സലിം, വി.എം സിറാജ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മാഹീന്, സി.പി ബാസിത്, ഇബ്രാഹിം വലിയ വീട്ടില്‍, അമീന് പിട്ടയില്‍, റഹീം വെട്ടിക്കല്‍, അന്‍വര്‍ അലിയാര്, റിയാസ് വാഴമറ്റം, ബഷീര്വലിയവീട്ടില്, റ്റി.എം റഷീദ്, പി.എം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."