ജല സംരക്ഷണ സെമിനാര്‍ 31ന്
പാലക്കാട്: ജില്ലയില്‍ രൂക്ഷമാവുന്ന ജലദൗര്‍ലഭ്യം കണക്കിലെടുത്ത് ജല സംരക്ഷണം വിഷയമാക്കി ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും പാലക്കാട് അഹല്യ റേഡിയോയുടെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തുന്നു. ഒക്‌ടോബര്‍ 31ന് രാവിലെ 10.30ന് അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഡോ. ജോസ്.സി.റാഫേല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ ഏറ്റവും ചൂടുള്ള ജില്ലയില്‍ ഭൂഗര്‍ഭ ജല നിരക്ക് കുറഞ്ഞ് വരുന്നതായാണ് ജല വകുപ്പിന്റെ റിപ്പോര്‍ട്ട്. ജലത്തിനുള്ള ഏക സ്രോതസ് മഴയാണെന്ന് തിരിച്ചറിഞ്ഞ് ജല ക്ഷാമത്തിന് പ്രതിവിധി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജല ചൂഷണമില്ലാതെയുള്ള ജല ഉപഭോഗത്തിന്റെ സാധ്യതകള്‍ പങ്കു വെക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.
ജന പ്രതിനിധികള്‍ , പൊതുജനങ്ങള്‍, ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."