HOME
DETAILS

ജഡ്ജിമാരുടെ ഒഴിവ്: ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍

  
backup
October 30 2016 | 01:10 AM

%e0%b4%9c%e0%b4%a1%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af

ഹൈക്കോടതികളില്‍ അസാധാരണമായി ഒഴിവില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഒഴിവു സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിന്നു നേരിട്ട വിമര്‍ശനത്തിനു പിന്നാലെ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവില്‍ അസാധരണമാംവിധം വര്‍ധനവുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.  
2014ല്‍ എന്‍.ഡി.എ ഭരണത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 906 ആയിരുന്നു. ഇപ്പോഴത് 1079 ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന്റെ വാര്‍ഷിക ശരാശരിയില്‍ കുറവുവന്നിട്ടില്ല. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന്റെ വാര്‍ഷിക ശരാശിരി 63 ശതമാനമാണെന്നും വര്‍ഷത്തില്‍ 74 മുതല്‍ 121 വരെ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനാകില്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ജഡ്ജിമാരെ നിയമിക്കുന്ന നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെയും നിയമമന്ത്രാലയത്തിലെയും സെക്രട്ടറിമാരെ നോട്ടീസയച്ചു വിളിപ്പിക്കുമെന്നും വെള്ളിയാഴ്ച ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്  മുന്നറിയിപ്പു നല്‍കിയിരുന്നു.
ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍.ജെ.എ.സി) കേസ് സംബന്ധിച്ച് സുപ്രിംകോടതിയില്‍ വാദംനടക്കുന്നതു കൊണ്ട് 2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പുതിയ ജഡ്ജിമാരെ നിയമിച്ചിട്ടില്ല. ജഡ്ജിമാരുടെ ഒഴിവ് വര്‍ധിച്ച് വരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്.
അതിനാല്‍, ഒഴിവുകള്‍ നികത്താനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരികയാണ്. 10 വര്‍ഷമായി ജഡ്ജിമാരുടെ ഒഴിവുകളുടെ എണ്ണത്തിലുള്ള വ്യത്യാസം 265ല്‍ നിന്ന് 280 ആയിട്ടുണ്ട്.
രണ്ടുവര്‍ഷം കൊണ്ട് 173 ജഡ്ജിമാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 2009- 2014 കാലയളവില്‍ 20 പുതിയ പോസ്റ്റുകള്‍ മാത്രമാണ് സൃഷ്ടിച്ചത്. 2015- 2016ല്‍ 173 പോസ്റ്റുകള്‍ നികത്തി. ഹൈക്കോടതികളില്‍ 86 പുതിയ നിയമനങ്ങള്‍ നടത്തി. 121 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി.
14 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കുകയും നാലു പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ 24 ഹൈക്കോടതികളും സുപ്രിംകോടതിയിലുമായി ആകെ 20,214 ജഡ്ജിമാരാണ് വേണ്ടത്. ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതിനാല്‍ 3.10 കോടി കേസുകളാണ് വിവിധകോടതികളിലായി കെട്ടിക്കിടക്കുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago