ആയുര്‍വേദ പാരാമെഡിക്കല്‍ പരീക്ഷ
തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, തെറാപ്പിസ്റ്റ്, നഴ്‌സിംഗ്) സപ്ലിമെന്ററി പരീക്ഷ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരം ആയുര്‍വേദ കോളജ് പരീക്ഷാ സെന്ററില്‍ നടത്തും. ഒരു വിഷയത്തിന് നൂറ്റി ഇരുപത്തിയഞ്ച് രൂപയാണ് ഫീസ്. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി നവംബര്‍ 19. ഇരുപത്തിയഞ്ച് രൂപ ഫൈനോടുകൂടി അവസാന തിയതി നവംബര്‍ 23. അപേക്ഷാഫീസ് 0210-03-101-98 ഋഃമാ ളലല െമിറ ീവേലൃ ളലല െഎന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ ഒടുക്കണം. അപേക്ഷകള്‍ നവംബര്‍ 26 ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. അപേക്ഷാഫോറം ംംം.മ്യൗൃ്‌ലറമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആയുര്‍വേദ ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കില്ല. പരീക്ഷയുടെ ടൈംടേബിള്‍ എല്ലാ ആയുര്‍വേദ കോളജുകളിലും ആയുര്‍വേദ പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യഥാസമയം പ്രസിദ്ധപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."