HOME
DETAILS

പദ്ധതിതുക വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം

  
backup
October 30 2016 | 03:10 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%81%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

മലപ്പുറം: നടപ്പുസാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി തുക വിനിയോഗിക്കുന്നതില്‍ അലംഭാവം കാണിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍. ഇതിനകം ചിലവഴിച്ചത് വാര്‍ഷിക പദ്ധതിയുടെ 8.13 ശതമാനം മാത്രമാണ്. മൊത്തം പദ്ധതി തുകയില്‍ നിന്നും 379.63 കോടി മാത്രമാണ് ഈ മാസം 22 വരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആലപ്പുഴ ജില്ലയിലാണ്. മൊത്തം പദ്ധതി തുകയുടെ 12.60 ശതമാന(37.18 കോടി)മാണ് ജില്ലയില്‍ ചെലവഴിച്ചിട്ടുള്ളത്. തൃശൂര്‍ ജില്ലയാണ് ഏറ്റവും പിറകിലുള്ളത്. 3.85 ശതമാ(16.48 കോടി)നമാണ് തൃശൂര്‍ ജില്ല ചെലവഴിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ല(8.83 ), കൊല്ലം(7.94), പത്തനംതിട്ട(8.21), കോട്ടയം(4.99), ഇടുക്കി(11.50), എറണാകുളം(6.26), പാലക്കാട്(9.71), മലപ്പുറം(8.04), കോഴിക്കോട്(8.86), വയനാട്(4.81), കണ്ണൂര്‍(9.07), കാസര്‍കോട്(10.02) എന്നിങ്ങനെയാണ് മറ്റു ജില്ലകള്‍ ചിലവിട്ട തുകയുടെ ശതമാനക്കണക്ക്.    
     നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അവേശേഷിക്കുന്നത് അഞ്ച് മാസം മാത്രമാണ്. ഇതിനിടക്ക് ബാക്കിയുള്ള പദ്ധതി തുക വിനിയോഗിക്കേണ്ടതുണ്ട്. അതേസമയം വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്നതിന് നേരിട്ട കാലതാമസമാണ് തുക വിനിയോഗം മന്ദഗതിയിലാകാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി സമര്‍പ്പണം നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം വന്ന പരിഷ്‌കരണങ്ങളും പദ്ധതി രൂപീകരിക്കുന്നതിന് താമസം നേരിട്ടിരുന്നു.    
    സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം കാര്യക്ഷമമാവുന്നില്ലെന്ന് നേരത്തെ ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ നിരീക്ഷിച്ചിരുന്നു. നടപ്പാക്കാന്‍ കഴിയുന്നതിലുമധികം പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago