11 ലക്ഷത്തിന്റെ ക്രമക്കേട്: പി.എല്‍.സി ഫാക്ടറി ഭരണസമിതിയംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്
കടുത്തുരുത്തി: പി.എല്‍.സി ഫാക്ടറി ഭരണസമിതിയംഗങ്ങളെ ക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 11 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ചെയ്തത്.അന്വേഷണത്തിന്റെ ഭാഗമായി ഭരണ സമിതി അംഗങ്ങളെ വിജിലന്‍സ് ചോദ്യം ചെയ്യും.
റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പി.എം മാത്യു, ജോയിന്റ് രജിസ്ട്രാര്‍ കെ.ജെ.ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ എസ് മുരളിധരന്‍, പി.വി.ജോസ്ഫ് പടിഞ്ഞാറെ മൂര്‍ക്കാട്ടില്‍,സണ്ണിമാത്യു പുഞ്ചത്തലക്കല്‍, ജോണ്‍സണ്‍കുര്യാസ്, അസിസ്റ്റന്റ് മാനേജര്‍ സുനില്‍ തോമസ്, സംഘം വൈസ്പ്രസിഡന്റ് കെ.പി.ജോസഫ് കൊഴുപ്പന്‍കുറ്റി, ഭരണസമിതി ട്രഷറര്‍ കെ.ജെ ചെറിയാന്‍ കണിയാംപറമ്പില്‍, ഭരണസമിതി അംഗങ്ങളായ പി.വി.ജോസഫ് പടിഞ്ഞാറെ മൂര്‍ക്കാട്ടില്‍, പ്രഫ.സണ്ണി മാത്യു പുഞ്ചത്തലയ്ക്കല്‍, ജോണ്‍സണ്‍.എം.കുര്യാക്കോസ് തുടങ്ങിയവരുടെ പേരിലാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചനാണ് പരാതിക്കാരന്‍. ഡി.വൈ.എസ്.പി എസ് അശോക് കുമാര്‍, സി.ഐ നിഷാദ് മോന്‍ എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫാക്ടറി വക സ്ഥലത്ത് നിന്നും കരിങ്കല്ല് പൊട്ടിച്ച് നീക്കിയ സംഭവത്തിലാണ് 11 ലക്ഷം രൂപയുടെ അഴിമതികണ്ടെത്തിയത്. ഫാക്ടറിയിലേക്ക് മിഷനറി വാങ്ങിയ വകയിലും വാഹനങ്ങളുടെ ഉപയോഗത്തിലും റബ്ബര്‍ പാല്‍ വിറ്റവകയിലും അഞ്ച് കോടിയുടെ അഴിമതി നടന്നതായി വിജിലന്‍സിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ക്കായാണ് ഭരണസമിതിയംഗങ്ങളെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."