HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു: കരട് പട്ടിക നാളെയിറങ്ങും

  
backup
October 30 2016 | 06:10 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


മലപ്പുറം: ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി സംയുക്ത വോട്ടര്‍ പട്ടിക തയാറാക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം ഒരുങ്ങുന്നു. 2017 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. തുടര്‍ന്ന് നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാവകാശം നല്‍കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലുടെ 24 മണിക്കൂറും അപേക്ഷിക്കാന്‍ കഴിയും. അപേക്ഷ യോടൊപ്പം ഫോട്ടേയും അപ്‌ലോഡ് ചെയ്യണം.
നവംബര്‍ അഞ്ച്, 19 തിയതികളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് വോട്ടര്‍ പട്ടികപരിശോധിക്കാന്‍ അവസരം നല്‍കും.
വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനും അനധികൃതമായി ഉള്‍പ്പെട്ടവര്‍, താമസം മാറിപോയവര്‍, മരിച്ച് പോയവര്‍ എന്നിവരെ നീക്കം ചെയ്യുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിശോധിക്കണം. ഡിസംബര്‍ 15 നാണ് പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിക്കുക. ഡിസംബര്‍ 31 മുതല്‍ പുതിയ പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക 2017 ജനുവരി 14ന് പ്രസിദ്ധീകരിക്കും.
നിലവില്‍ 2298 ബൂത്തുകളാണ് ജില്ലയിലുള്ളത്. പുതിയ പട്ടിക വരുന്നതോടൊപ്പം 1400ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബുത്തുകള്‍ വിഭജിക്കുന്നതു മൂലം ഏകദേശം 400 ലധികം ബൂത്തുകളുടെ വര്‍ധനവ് ജില്ലയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷനായി. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പൂര്‍ണ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ടി. വേണുഗോപാല്‍, അരിമ്പ്ര മുഹമ്മദ്, നൗഷാദ് സി.എച്ച് , വേണുഗോപാല്‍, എം.സി. ഉണ്ണികൃഷ്ണന്‍, കെ.പി.എ നാസര്‍, പി.മുഹമ്മദാലി, ഇ.സി.കുട്ടി എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago