സ്റ്റേഷന് മാനേജര്‍ എം.കെ ശൈലേന്ദ്രന് 31നു വിരമിക്കും
കണ്ണൂര്‍: 37 വര്‍ഷത്തെ സര്‍വിസിനു ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മാനേജര്‍ എം.കെ ശൈലേന്ദ്രന് 31നു വിരമിക്കും. രണ്ടര വര്‍ഷക്കാലത്തെ കണ്ണൂരിലെ സര്‍വിസില്‍ ഒട്ടേറെ വികസനം പ്രവൃത്തികള്‍ നടത്താനായതിന്റെ ചാരിതാര്ഥ്യവുമായാണു ശൈലേന്ദ്രന് വിരമിക്കുന്നത്. കണ്ണൂരില്‍ പ്രവൃത്തി പൂര്‍ത്തിയാവുന്ന എസ്കലേറ്റര്‍, സബ്വേ പ്രവൃത്തികളും പൂര്‍ത്തിയായി വരുന്നു. വളപട്ടണം, നീലേശ്വരം, പയ്യന്നൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. പാനൂര്‍ ചമ്പാട് സ്വദേശിയാണ്. റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ എം പ്രസന്നകുമാരിയാണു ഭാര്യ. കോഴിക്കോട് മെഡിക്കല്‍കോളജ് എം.എസ് ഇ.എന്‍.ടി വിദ്യാര്‍ഥിനി ഡോ. സ്ലിംസി മകളാണ്. ശൈലേന്ദ്രനു ജീവനക്കാര്‍ നല്കിയ യാത്രയയപ്പ് പി.ക ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, സ്വാമിനി അപൂര്‍വാനന്ദ സരസ്വതി, റഷീദ് കവ്വായി, സാഗര്‍ ചൗധരി, എം ശ്രീനിവാസ്, ടി.വി സുരേഷ് കുമാര്‍, എം പ്രസന്ന, വി.വി വിജയന്, എസ് സജിത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."