തുറമുഖ കടവുകളിലെ മണലെടുപ്പ്; നിരോധനം കലക്ടര്‍ നീക്കി
കാസര്‍കോട്: അനധികൃത മണലെടുപ്പ് കര്‍ശനമായി തടയുമെന്ന ഉറപ്പില്‍ ജില്ലയിലെ തുറമുഖ വകുപ്പിന് കീഴിലുളള കടവുകളില്‍ നിന്ന് മണലെടുക്കുന്നത് നിരോധിച്ചുകൊണ്ടുളള ഉത്തരവ് ജില്ലാകലക്ടര്‍ പിന്‍വലിച്ചു. റവന്യൂ, പൊലിസ,് തുറമുഖ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടേയും തുറമുഖ കടവുകളിലെ സൊസൈറ്റി, ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷനായി. തുറമുഖ വകുപ്പിന് കീഴിലുളള കടവുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കരയിടിച്ചുള്ള, അനധികൃത മണലെടുപ്പ് കര്‍ശനമായി തടയും. മണല്‍ ബുക്കിംഗ് സുതാര്യമല്ലെന്ന പരാതി പരിഗണിച്ച് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാകലക്ടര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.
അനുവദിച്ച പാസില്‍ കൂടുതല്‍ ലോഡ് കടത്തിയാല്‍ ബന്ധപ്പെട്ട സൊസൈറ്റികള്‍ക്കെതിരെ നടപടിയുമുണ്ടാകും. പ്രാദേശിക തലത്തില്‍ കടവുകളുടെ മേല്‍നോട്ട സമിതി രൂപീകരിക്കാനും തീരുമാനമായി. പഞ്ചായത്ത്‌സെക്രട്ടറി, പ്രസിഡന്റ്, തഹസില്‍ദാര്‍, സി.ഐ, സൊസൈറ്റി പ്രതിനിധി, പോര്‍ട്ട് ഓഫിസ് പ്രതിനിധി തുടങ്ങിയവരുള്‍പ്പെട്ട സമിതിയെ ഓരോ കടവിലും നിയോഗിക്കും. രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ ജില്ലാകലക്ടറെ അറിയിക്കണം. യോഗത്തില്‍ എ.ഡി.എം.കെ അംബുജാക്ഷന്‍, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി പ്രമീള, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ കുഞ്ഞികൃഷ്ണന്‍, കുമ്പള സി.ഐ വി. മനോജ്, കാസര്‍കോട് സി.ഐ അബ്ദുള്‍റഹീം തഹസില്‍ദാര്‍മാരായ എ.കെ രമേന്ദ്രന്‍ (ഹൊസ്ദുര്‍ഗ്), വി സൂര്യനാരായണന്‍(മഞ്ചേശ്വരം), തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത് (കാസര്‍കോട്) അഡീഷണല്‍ തഹസില്‍ദാര്‍ പി കുഞ്ഞികൃഷ്ണന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിജി, സംഘടനാ പ്രതിനിധികളായ പി.ജി ദേവ്, മുനമ്പത്ത് ഗോവിന്ദന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, ഹനീഫ നെല്ലിക്കുന്ന്, വി. പദ്മനാഭന്‍, വി.വി ഭാസ്‌കരന്‍, വി.വി കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."