കൃഷിമന്ത്രിയുടെ നാട്ടില്‍ നാളികേരം എറിഞ്ഞുടച്ച് പ്രതീകാത്മക സമരം
അന്തിക്കാട്: കൃഷിമന്ത്രിയുടെ നാട്ടില്‍ നാളികേരം എറിഞ്ഞുടച്ച് പ്രതീകാത്മക സമരം. അന്തിക്കാട് പഞ്ചായത്ത് കര്‍ഷക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലാണ് കേര കര്‍ഷകരുടെ ദയനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പ്രതീകാത്മക പ്രതിഷേധ പ്രകടനം നടത്തിയത്. കേരകര്‍ഷകര്‍ക്ക് കഴിഞ്ഞ അഞ്ചര മാസമായി കൃഷി ഭവന് മുഖേനെ സപ്ലൈകോ സംഭരിച്ച നാളികേര വിലയുടെ കുടിശ്ശികയായ 38 ലക്ഷം രൂപ കൃഷിമന്ത്രിയുടെ നാടായ അന്തിക്കാട് പഞ്ചായത്തില്‍ തന്നെ നല്‍കാനുണ്ടെന്ന് യോഗത്തില്‍ പരാമര്‍ശിച്ചു. ഇ.രമേശന് അധ്യക്ഷനായി. ഡി.സി.സി ഉപാധ്യക്ഷന്‍ ജോസ് വള്ളൂര്‍ പ്രതിഷേധ സമരം, പ്രതീകാത്മകമായി നാളികേരം എറിഞ്ഞുടച്ച് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്തില്‍ നാളികേര സംഭരണ കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.കെ മോഹനന്, ജില്ലാ കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടറി എം.ബി സജീവന്, ബ്ലോക്ക് ഭാരവാഹികളായ കെ.ബി രാജീവ്, വി.രാജു, ഗൗരി ബാബു, മോഹന്‍ദാസ്, രാമചന്ദ്രന് പള്ളിയില്‍, രഘു നല്ലയില്‍, ജോര്‍ജ്ജ് അരിമ്പൂര്‍, ഇ.എസ് ഷാനവാസ്, എം.കെ ധര്മ്മന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."